Loading ...

Home Education

കെ മാറ്റ് കേരള 2020-ആദ്യ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരളത്തിലെ എല്ലാ എം.ബി.എ കോളേജുകളിലേക്കുമുള്ള പ്രവേശനത്തിനായി കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ഈ മാസം ഒന്നിന് നടത്തിയ കെമാറ്റ് കേരള 2020 ലെ ആദ്യ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 7214 പേര്‍ പരീക്ഷ എഴുതി. പരീക്ഷാഫലം asckerala.org, kmatkerala.in എന്നീ സൈറ്റുകളില്‍ ലഭിക്കും.
ശ്രീചന്ദ് മേനോന്‍. എസ് (ഹര്‍ഷ, അയ്യപ്പന്‍കാവ് റോഡ്, സൗത്ത് അഞ്ചേരി, തൃശൂര്‍) ഒന്നാം റാങ്കും, ഹെന്‍റിച്ച്‌ കിഴക്കേതയില്‍ (കിഴക്കേതയില്‍, കോടങ്ങാട്, കൊണ്ടോട്ടി) രണ്ടാം റാങ്കും, ജയ് കൃഷ്ണന്‍. എസ്(ശ്രീകുമാര്‍ മന്ദിരം, മേക്കേതോട്ടം, കട്ടച്ചാന്‍കുഴി, ബാലരാമപുരം) മൂന്നാം റാങ്കും കരസ്ഥമാക്കി. സ്‌കോര്‍ കാര്‍ഡ് 13 മുതല്‍ kmatkerala.in ല്‍ ലഭിക്കും.

Related News