Loading ...

Home National

ഇസ്രോയുടെ ചാര ഉപഗ്രഹമായ റിസാറ്റിന്‍റെ ലോഞ്ചിങ് നാളെ

ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും പുതിയ ചാര ഉപഗ്രഹം റിസാറ്റ് രണ്ട് ബിആര്‍ ഒന്ന് ഉള്‍പ്പെടെ പത്ത് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനൊരുങ്ങി രാജ്യത്തെ ബഹിരാകാശ ഏജന്‍സി ഐഎസ്‌ആര്‍ഒ. ഡിസംബര്‍ 11 ന് ചാര ഉപഗ്രഹത്തിനൊപ്പം ഒന്‍പത് വിദേശ ഉപഗ്രഹങ്ങളും റോക്കറ്റ് വഹിക്കുമെന്ന് ഇസ്‌റോ വെളിപ്പെടുത്തി. അമേരിക്കയുടെ വിവിധോദ്യേശ്യ ഉപഗ്രഹം ലെമര്‍ നാല്, വിവരസാങ്കേതിക വിദ്യയ്ക്കായുള്ള തൈവാക്-0129, ഭൗമനിരീക്ഷണ ഉപഗ്രഹം ഒന്ന് ഹോപ്‌സാറ്റ്, ഇസ്രയേലിന്റെ ഡുച്ചിഫാറ്റ് മൂന്ന്, ഇറ്റലിയുടെ തൈവാക്-0092, ജപ്പാന്റെ ക്യുപിഎസ്-എസ്‌എആര്‍ തുടങ്ങി ഒന്‍പത് ഉപഗ്രഹങ്ങളാണ് റിസാറ്റ് രണ്ട് ബിആര്‍ ഒന്നിനോടൊപ്പം നാളെ വിക്ഷേപിക്കുന്നത്. വൈകുന്നേരം 3.25 ന് പിഎസ്‌എല്‍വി സി 48ലാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക. 628 കിലോഗ്രാം ഭാരം വരുന്ന റഡാര്‍ ഇമേജിംഗ് എര്‍ത്ത് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് -2 ബിആര്‍ 1 എന്നും ഇസ്‌റോ വെളിപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട റോക്കറ്റ് തുറമുഖത്തെ ആദ്യത്തെ വിക്ഷേപണ പാഡില്‍ നിന്ന് റോക്കറ്റ് ലോഞ്ച് നടത്തും. 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുന്നത്. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്‌ആര്‍ഒ വിക്ഷേപിക്കുന്നത്.

Related News