Loading ...

Home sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വെസ്റ്റ്ഹാം യുണൈറ്റഡിനെ തകര്‍ത്ത് ആഴ്‌സണല്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ആഴ്‌സണലിന് ജയം. 3-1 എന്ന സ്കോറിനാണ് മുന്‍ ചാമ്ബ്യന്മാരുടെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്നശേഷമാണ് ആഴ്‌സണല്‍ ജയം സ്വന്തമാക്കിയത്. ആഞ്ജലോ ഒഗ്ബന്ന(38)യിലൂടെ വെസ്റ്റ്ഹാം ആണ് ആദ്യം ലീഡെടുത്തത്. എന്നാല്‍, രണ്ടാം പകുതിയില്‍ നേടിയ മൂന്നു ഗോളുകള്‍ ആഴ്‌സണലിന് ജയം സമ്മാനിച്ചു. മാര്‍ട്ടിനെല്ലി(60), നിക്കൊളാസ് പെപ്പെ(66), ഔബമയാങ്(69) എന്നിവര്‍ ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തു. ജയത്തോടെ പ്രീമിയര്‍ ലീഗില്‍ 16 കളികളില്‍ 22 പോയന്റുമായി 9-ാം സ്ഥാനത്താണ് ആഴ്‌സണല്‍.

Related News