Loading ...

Home Gulf

പുരോഗമന പാതയില്‍ സൗദി; റസ്റ്റോറന്റുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇനി ഒരേ കവാടം

റിയാദ്: സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സൗദി അറേബ്യയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമായതിന് പിന്നാലെ ലിംഗസമത്വം ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍. മാറ്റത്തിന്റെ പാതയില്‍ അടുത്ത ചുവടുമായി സൗദി റസ്റ്റോറന്റുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക കവാടമെന്ന നിബന്ധന ഒഴിവാക്കി. സ്ത്രീകള്‍ക്കും കുടുംബവുമായി വരുന്നവര്‍ക്കും ഒരു വാതില്‍, പുരുഷന്മാര്‍ക്കു മറ്റൊന്ന് എന്നതായിരുന്നു ഇതുവരെയുള്ള നിയമം. ഇരൂ കൂട്ടരും പരസ്പരം കാണാത്ത വിധത്തില്‍ ഇരുന്നാണു ഭക്ഷണം കഴിച്ചിരുന്നതും. ഇതിനാണ് ചെറിയ രീതിയില്‍ മാറ്റം വന്നിരിക്കുന്നത്. സൗദിയില്‍ സ്ത്രീകള്‍ക്കു ഡ്രൈവിങ് അനുമതിയെന്ന വിപ്ലവകരമായ തീരുമാനം വന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ, പുരുഷ രക്ഷകര്‍ത്താവിന്റെ സമ്മതമില്ലാതെ വിദേശ യാത്ര നടത്താമെന്നതുള്‍പ്പെടെ ഒട്ടേറെ ഇളവുകളും സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. സിനിമാ തീയ്യേറ്ററുകള്‍ ഉള്‍പ്പടെയുള്ളവ വീണ്ടും സൗദിയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കവും.

Related News