Loading ...

Home Education

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ എം.ഫില്‍, പിഎച്ച്‌.ഡി. പ്രവേശനം

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) മുംബൈ എം.ഫില്‍, പിഎച്ച്‌.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. മുംബൈ, ഗുവാഹാട്ടി, ഹൈദരാബാദ്, തുല്‍ജാപുര്‍ എന്നീ കാമ്ബസുകളിലേക്കാണ് പ്രവേശനം. ഹാബിറ്റാറ്റ് സ്റ്റഡീസ്, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഹെല്‍ത്ത് സര്‍വീസസ് മാനേജ്മെന്റ്, മാനേജ്മെന്റ് ആന്‍ഡ് ലേബര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സ്‌കൂള്‍ ഓഫ് ഹ്യൂമണ്‍ ഇക്കോളജി (അപ്ലൈഡ് സൈക്കോളജി), വിമന്‍ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ്, സോഷ്യല്‍ സയന്‍സസ്, ഡെവലപ്മെന്റ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ്, സോഷ്യല്‍ സയന്‍സസ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ സോഷ്യോളജി ഓഫ് എജ്യുക്കേഷന്‍, എജ്യുക്കേഷന്‍, ഡിസാസ്റ്റര്‍ എന്നീ മേഖലയിലാണ് ഒഴിവുകള്‍. റിസര്‍ച്ച്‌ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴിയാണ് പ്രവേശനം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാന തീയതി ജനുവരി 10. വിവരങ്ങള്‍ക്ക്: https://www.tiss.edu/admissions

Related News