Loading ...

Home Music

'ജോസഫ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മാധുരി ഇനി പിന്നണി ഗായിക

കൊച്ചി:  'ജോസഫ്' എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മാധുരി ഇനി പിന്നണി ഗായിക. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 'അല്‍മല്ലു' എന്ന ചിത്രത്തിലാണ് മാധുരി പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുക. മാധുരിയുടെ യൂട്യൂബ് ചാനലില്‍ നേരത്തെ പങ്കുവെച്ചിന്ന ഗാനം കേട്ടതോടെയാണ് ബോബന്‍ സാമുവല്‍ തന്റെ പുതിയ ചിത്രത്തിലേക്ക് മാധുരിയെ ഗായികയായി ക്ഷണിച്ചത്.'ജോസഫി'നു ശേഷം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. പുതുമുഖം ഫാരിസ് നായകനായി എത്തുന്ന അല്‍മല്ലുവില്‍ നമിത പ്രമോദ് ആണ് നായിക. ചിത്രത്തില്‍ മിയ, സിദ്ദിഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ റോയ്, ഷീലു എബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, ജെന്നിഫര്‍, അനൂപ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തും.

Related News