Loading ...

Home Business

എസ്ബിഐ വായ്പ പലിശ വീണ്ടും കുറച്ചു; പുതിയ നിരക്ക് ഡിസംബര്‍ 10 മുതല്‍, നിരക്ക് കുറയ്ക്കുന്നത് നടപ്പ് സാമ്പത്തിക വര്‍ഷം ഇത് എട്ടാം തവണ

ന്യൂഡൽഹി : എസ്ബിഐ വായ്പ പലിശ നിരക്കുകള് കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില് 10 ബേസിസ് പോയന്റാണ്(0.10ശതമാനം) കുറച്ചത്.
ഇതോടെ, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ കുറയും. പുതുക്കിയ നിരക്ക് പ്രകാരം ഒരുവര്‍ഷത്തെ എംസിഎല്‌ആര് നിരക്ക് എട്ട് ശതമാനത്തില്നിന്ന് 7.90 ശതമാനമായാണ് കുറയുക. എല്ലാകാലാവധിയിലുമുള്ള പലിശ നിരക്കിലും കുറവുണ്ടാകും. പലിശ നിരക്ക്

  • ഒരുമാസം-7.55 ശതമാനം
  • മൂന്നുമാസം-7.6ശതമാനം
  • ആറുമാസം-7.75ശതമാനം
  • ഒരുവര്ഷം-7.9ശതമാനം
  • രണ്ടുവര്ഷം-8ശതമാനം
  • മൂന്നുവര്ഷം-8.1ശതമാനം
നടപ്പ് സാമ്ബത്തിക വര്ഷം ഇത് എട്ടാംതവണയാണ് എസ്ബിഐ വായ്പ പലിശ കുറയ്ക്കുന്നത്. പുതിയ നിരക്ക് ഡിസംബര് 10 നിലവിൽ വരും . രാജ്യത്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നത് എസ്ബിഐ ആണെന്ന് ബാങ്ക് അവകാശപ്പെട്ടു. നിലവിൽ  ഭവനവായ്പയുടെയും വാഹന വായ്പയുടെയും 25 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്കാണ്. എംസിഎല്‌ആര് നിരക്ക് വഴിയല്ലാതെയും എസ്ബിഐയില്നിന്ന് വായ്പയെടുക്കാം. പുതിയതായി വായ്പയെടുക്കുന്നവര്ക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം റിസര്വ് ബാങ്ക് റിപ്പോ നിരക്കില് മാറ്റം വരുത്തുന്നതിനനുസരിച്ച്‌ വായ്പ പലിശയിലും മാറ്റംവരും.





Related News