Loading ...

Home Africa

വിശ്വസുന്ദരി പട്ടം സൗത്ത് ആഫ്രിക്കയ്ക്ക്; കിരീടമണിഞ്ഞ് സോസിബിനി ടുന്‍സി, അവസാന പത്തില്‍ ഇടം നേടാതെ ഇന്ത്

ജോര്‍ജിയ: വിശ്വസുന്ദരി പട്ടം സൗത്ത് ആഫ്രിക്കയുടെ സോസിബിനി തുന്‍സിക്ക്. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിലാണ് വിശ്വസന്ദരി പട്ടം സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. സോസിബിനി തുന്‍സി, മിസ് പ്യൂട്ടോറിക്ക മാഡിസണ്‍ ആന്‍ഡ്രേഴ്‌സണ്‍ എന്നിവരാണ് അവസാന റൗണ്ടിലെത്തിയത്. രണ്ടാം സ്ഥാനം പ്യൂട്ടോറിക്കയും മൂന്നാം സ്ഥാനം മെക്‌സിക്കോയുടെ സോഫിയ അരഗോണും സ്വന്തമാക്കി. എന്നാല്‍ അവസാന പത്തിലും ഇടം നേടാതെ ഇന്ത്യയുടെ വാര്‍ത്തിക സിംഗ് പുറത്തായി. മുന്‍ വിശ്വസുന്ദരി ഫിലിപ്പൈന്‍സിന്റെ കാതോറിന ഗ്രേ ചടങ്ങില്‍ സോസിബിനിയെ കിരീടം അണിയിച്ചു. 26-കാരിയായ സോസിബിനി സൗത്ത് ആഫ്രിക്കയിലെ സോളോ സ്വദേശിനിയാണ്. പ്രകൃതി സംരക്ഷണത്തിന് ഏറെ പ്രധാന്യം നല്‍കുന്ന സോസിബിനി അഭിഭാഷക കൂടിയാണ്.

Related News