Loading ...

Home Kerala

ജി.എസ്.ടി. സ്ലാബ് മാറ്റം: ജീവന്‍രക്ഷാമരുന്നുകള്‍ പൊള്ളും

കൊച്ചി: ചരക്ക്-സേവന നികുതിനിരക്കുകള്‍ പരിഷ്കരിക്കാനുള്ള സര്‍ക്കാര്‍നീക്കം രോഗികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് ആശങ്ക. മിക്ക ജീവന്‍രക്ഷാമരുന്നുകള്‍ക്കും വില വലിയതോതില്‍ കൂടുമെന്നാണ് കരുതുന്നത്. വിപണിയിലുള്ള മരുന്നുകളില്‍ 73 ശതമാനത്തോളവും 12 ശതമാനം സ്ലാബിലുള്ളവയാണ്. ഇത് 18 ശതമാനമാകാനാണു സാധ്യത. ജീവന്‍രക്ഷാമരുന്നുകളില്‍ ഇന്‍സുലിനും ചില അര്‍ബുദമരുന്നുകളും ഒഴിച്ചുള്ളവയെല്ലാം ഉയര്‍ന്ന നിരക്കിലാണ്. പുതിയ സംവിധാനം നടപ്പാക്കിയ കാലംമുതല്‍ക്കേ മരുന്നുകളുടെ നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നതാണ്. ജീവന്‍രക്ഷാമരുന്നുകള്‍ക്ക് താഴ്ന്നനിരക്കാണുള്ളതെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത്തരത്തില്‍ 343 ഇനങ്ങള്‍ക്ക് അഞ്ചുശതമാനമെന്നും പറഞ്ഞിരുന്നു. എന്നാല്‍, കാലഹരണപ്പെട്ട് സെന്‍ട്രല്‍ എക്‌സൈസ് പട്ടികപ്രകാരമാണ് ഇത് നിശ്ചയിച്ചിരിക്കുന്നതെന്നായിരുന്നു ആക്ഷേപം. എന്നാലിതൊന്നും ആരും പരിഗണിച്ചില്ല. ഇതിനിടെയാണ് പുതിയ നിരക്ക് വരുന്നത്. നിലവില്‍ വിപണിയിലുള്ള എല്ലാ മരുന്നുകള്‍ക്കും ഏറെക്കുറെ വില ഉയരുമെന്നുതന്നെ കരുതാം. ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന ജനൗഷധികളിലും ഇതനുസരിച്ച്‌ മാറ്റമുണ്ടാകും. നിത്യേന മരുന്ന് കഴിക്കുന്ന രോഗികള്‍ക്കാണ് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുക.

Related News