Loading ...

Home Kerala

ഇനി മുതല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞാല്‍ എന്‍ജിനീയര്‍മാര്‍ക്കെതിരേ നടപടി : ഹൈക്കോടതി

കൊച്ചി: റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞാല്‍ അതിന് ഉത്തരവാദികളായ എന്‍ജിനീയര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാമെന്ന്നേരത്തെ തന്നെ ഉത്തരവിറക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. നഗരത്തിലെ ഭൂരിഭാഗം റോഡുകളിലെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി നഗരസഭ ഹൈക്കോടതിയില്‍ അറിയിച്ചു. എറണാകുളം നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി 75 ശതമാനവും പൂര്‍ത്തിയാക്കി. ശേഷിക്കുന്നവ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ കൊച്ചി നഗരസഭ അറിയിച്ചത്. കുഴികള്‍ നിറഞ്ഞ റോഡില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നത് ബൈക്ക് യാത്രക്കാരുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാക്കുമെന്നും കോടതി അറിയിച്ചു .

Related News