Loading ...

Home Kerala

ടൂറിസം വില്ലേജാക്കാന്‍ മണ്‍റോത്തുരുത്തില്‍ 2.75 കോടിയുടെ പദ്ധതികള്‍

കുണ്ടറ : ടൂറിസം ഭൂപടത്തില്‍ തനതായ പ്രാധാന്യം ഇന്ന് കൊല്ലം ജില്ലയിലെ മണ്‍റോത്തുരുത്തിനുണ്ട്.. മണ്‍റോത്തുരുത്തിനെ ടൂറിസം വില്ലേജാക്കി പരിഷ്‌ക്കരിക്കാന്‍ വിവിധ വികസന പദ്ധതികള്‍ക്ക് കരാറുകള്‍ ക്ഷണിച്ചു. മണ്‍റോത്തുരുത്തില്‍ 2.75 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് ലക്ഷ്യമിടുന്നത് . കണ്ണങ്കാട്ട് ഹൗസ് ബോട്ട് ടെര്‍മിനല്‍, പെരുങ്ങാലത്ത് ബോട്ട്‌ജെട്ടി, ചെറുതോടുകളുടെ നവീകരണം, മണക്കടവ് ഭാഗത്ത് കായല്‍ക്കാഴ്ചകള്‍ കാണുന്നതിനും ബോട്ട് അടുപ്പിക്കുന്നതിനുമുള്ള സൗകര്യമൊരുക്കല്‍, തോടുകള്‍ക്കു കുറുകെ നടപ്പാലങ്ങളുടെ നിര്‍മാണം എന്നിവയാണ് ആദ്യഘട്ടമായി നിര്‍മിക്കുന്നത്. രണ്ടാംഘട്ടത്തില്‍ കല്ലട ജലോത്സവത്തിന്റെ ഫിനിഷിങ്‌ പോയിന്റായ കാരൂത്രക്കടവില്‍ ആധുനിക സാങ്കേതികവിദ്യയില്‍ വിനോദസഞ്ചാരികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിര്‍മിക്കും. തുറന്ന ഓഡിറ്റോറിയം , മണല്‍ക്കടവില്‍ കുട്ടികള്‍ക്ക് വിനോദകേന്ദ്രം, പെരുങ്ങാലത്ത് സൈക്കിള്‍പാത, എന്നിവയും നിര്‍മിക്കും. സീസണ്‍ ആരംഭിച്ചതോടെ തുരുത്ത് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുള്ളത്. പങ്കാളിത്ത വിനോദസഞ്ചാര വികസനരംഗത്ത് വലിയ കുതിപ്പാണ് മണ്‍റോത്തുരുത്ത് നടത്തിക്കൊണ്ടിരിക്കുന്നത് .

Related News