Loading ...

Home Music

റെക്കോര്‍ഡടിച്ച്‌ 'റൗഡി ബേബി'..! ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ

അടുത്ത കാലത്ത് തെന്നിന്ത്യ മുഴുവന്‍ തരംഗമായി തകിടം മറിഞ്ഞ ഗാനമാണ് ധനുഷ് ചിത്രത്തിലെ 'റൗഡി ബേബി'. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമായ മാരി 2 എന്ന ചിത്രത്തില്‍ ധനുഷിന്റെയും മലയാളികളുടെ പ്രിയ നടി സായ് പല്ലവിയുടെയും കിടിലന്‍ നൃത്തച്ചുവടുകളുമായെത്തി ആസ്വാദകരുടെ മനസ് കവര്‍ന്ന റൌഡി ബേബി ഇപ്പോള്‍, യു ട്യൂബിലും റെക്കോഡിട്ടിരിക്കുകയാണ്. 2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വിഡിയോ എന്ന റെക്കോര്‍ഡിനാണ് ഈ ഡപ്പാം കുത്ത് ഗാനം അര്‍ഹമായിരിക്കുന്നത്.നടന്‍ ധനുഷ് തന്നെ സ്വന്തമായി എഴുതിയ വരികള്‍ക്ക്, ഇളയരാജയുടെ മകനും തമിഴകത്തെ പ്രമുഖ പുതിയ തലമുറ സംഗീതജ്ഞന്മാരിലൊരാളുമായ യുവന്‍ ശങ്കര്‍രാജയാണ് ഈണമിട്ടത്. ധനുഷും ദീയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയാണു ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയത്. ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു ഗാനരംഗത്തില്‍ സായ് പല്ലവിയുടേതെന്നാണ് നിരവധി ആരാധകരുടെ പ്രതികരണം. അത് ഗാനരംഗത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണവുമായി മാറുകയായിരുന്നു.വീഡിയോ റെക്കോര്‍ഡടിച്ച വിവരം, ധനുഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും താരം നന്ദി പറഞ്ഞു. മലയാളികളുടെ ഇഷ്ടതാരം ടൊവിനോ തോമസായിരുന്നു ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രമായ് എത്തിയത്.

Related News