Loading ...

Home sports

ഫിഫക്കെതിരെ ആഞ്ഞടിച്ച്‌ ചെല്‍സി

ട്രാന്‍സ്ഫര്‍ വിലക്ക് വിഷയത്തില്‍ ഫിഫക്കെതിരെ ആഞ്ഞടിച്ച്‌ ചെല്‍സി രംഗത്ത്. ഫിഫ ചെല്‍സിക്കേര്‍പ്പെടുത്തിയ രണ്ട് ട്രാന്‍സ്‌ഫെര്‍വിന്‍ഡോ വിലക്കുകള്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഒന്നായി ചുരുക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫിഫക്കെതിരെ വിമര്‍ശനവുമായി ക്ലബ്ബ് രംഗത്തെത്തിയത്. പ്രായ പൂര്‍ത്തിയാകാത്ത കളിക്കാരെ സൈന്‍ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക്. എന്നാല്‍ ചെല്‍സി ഇന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഫിഫക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. സമാന കുറ്റം ചെയ്ത മാഞ്ചസ്റ്റര്‍ സിറ്റിയോട് ഫിഫ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ചെല്‍സി അധികൃതര്‍ പറയുന്നു. ഫിഫ കണ്ടെത്തിയ തെറ്റുകളില്‍ പലതും മറ്റ് പല ക്ലബ്ബുകളും സാധാരണയായി ചെയ്യാറുള്ളതാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷമാദ്യം രണ്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോ വിലക്കും വന്‍ തുക പിഴയുമായിരുന്നു ഫിഫ വിധിച്ചത്. എന്നാല്‍ കോടതി ഇത് ഒരു ട്രാന്‍സ്ഫര്‍ വിന്‍ഡോ വിലക്കാക്കി ചുരുക്കി. ഒരു വിന്‍ഡോ വിലക്ക് ചെല്‍സി ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതോടെ ജനുവരിയില്‍ താരക്കൈമാറ്റ വിപണിയില്‍ ചെല്‍സിയുമുണ്ടാകുമെന്നുറപ്പായി.

Related News