Loading ...

Home Gulf

കുവൈറ്റില്‍ ഈ വിസകള്‍ക്ക് നിയന്ത്രണം

കുവൈറ്റ് : കുവൈറ്റില്‍ ഡ്രൈവര്‍ വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഒരോ സ്വദേശി കുടുംബത്തിനും രണ്ട് ഡ്രൈവര്‍മാരെ വീതം അനുവദിച്ചാല്‍ മതിയെന്ന് തീരുമാനം. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച്‌ എല്ലാ ഗവര്‍ണറേറ്റിലേയും താമസകാര്യ വകുപ്പ് ഓഫിസുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. രണ്ടില്‍ കൂടുതല്‍ ഡ്രൈവര്‍മാരെ വേണമെങ്കില്‍ താമസകാര്യ വകുപ്പ് മേധാവിയുടെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാഹനപ്പെരുപ്പം മൂലം റോഡുകളില്‍വഗതാഗതക്കുരുക്കുണ്ടാവുന്നത് പരിഹരിക്കുകയും ലക്ഷ്യമാണ്. രാജ്യത്തെ റോഡുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ അധികം വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ നിരത്തിലുണ്ട്. 20 ലക്ഷത്തിന് മുകളില്‍ വാഹനങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 12 ലക്ഷം വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയേ ഇവിടുത്തെ റോഡുകള്‍ക്കുള്ളൂ. ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണത്തെ ഉള്‍ക്കൊള്ളാന്‍ രാജ്യത്തെ നിരത്തുകള്‍ക്കു കഴിയുന്നില്ല. പ്രതിവര്‍ഷം ഇഷ്യൂ ചെയ്യപ്പെടുന്ന ലൈസന്‍സുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതി വിവരക്കണക്ക് വ്യക്തമാക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ഡ്രൈവര്‍ വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്

Related News