Loading ...

Home National

ലഡാക്കിലെ കാര്‍ഷിക പ്രതിസന്ധിക്ക് വിരാമം ഇനി കൃത്രിമ ഐസ് സ്തുപങ്ങള്‍

അതിശക്തമായ ശൈത്യകാലാവസ്ഥ കാരണം കൃഷി പ്രതിസന്ധിയിലായിരിക്കെ പുതിയ പരീക്ഷണ രീതിയുമായി ലഡാക്ക്. പാതകളുടെ നാടായ ലഡാക്ക് ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്നു.മറ്റ് ഉപഭൂഖണ്ഡങ്ങളില്‍നിന്നും വ്യത്യസ്തമായി ഏറെ പ്രത്യേകതകളാണ് ലഡാക്കിന്റെ ഭൂപ്രദേശത്തിന് ഉള്ളത്.കൊടുംതണുപ്പാണ് ഇതിന്റെ പ്രധാന പ്രത്യേകത.ശൈത്യകാലം കഴിയുന്നതോടെ മഞ്ഞുരുകും. മഴ വളരെ കുറവാണ് പേരിനുമാത്രം.അതുകൊണ്ട് തന്നെ ഇവിടെ കൃഷി പലപ്പോഴും ദുഷ്‌കരമാക്കുകയാണ്. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ലഡാക്കുകാരനായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ സോനം വാങ്ചുക്ക്. അദ്ദേഹം കണ്ടെത്തിയ മാര്‍ഗം കൃത്രിമമായ ഐസ് സ്തൂപങ്ങളാണ്. വളരെ ചിലവ് കുടൂതലാണ് ഇതിന് 60-80അടിക്ക് മുകളില്‍ നിന്ന് പൈപ്പ് വഴിയാണ് ഐസ് സ്തൂപത്തിനുള്ള മഞ്ഞ് എത്തിക്കുന്നത്.ഉയരത്തില്‍ നിന്നും വരുന്നതിനാല്‍ അന്തരീക്ഷത്തില്‍ തണുപ്പുള്ളതിനാല്‍ അവിടെ ഐസ് സ്തുപം രൂപപ്പെടുന്നു. ഇത് ജലമായി രൂപപ്പെടുകയും കൃഷിക്ക് ജലം ലഭിക്കുകയും ചെയ്യുന്നു.അതേസമയം ഇതുവഴി വിനോദ സഞ്ചാരം വളര്‍ത്താന്‍ കഴിയുമെന്നും സോനം വാങ്ചുക്കി പറയുന്നു.എന്നാല്‍ ഇത് പണച്ചിലവ്‌ഏറെയുള്ള പദ്ധതിയാണ്.ജലസേചനം നല്‍കാനുള്ള ആദ്യത്തെ ശ്രമത്തിന് 1,25,000 ഡോളര്‍ വേണ്ടിവന്നെന്നും വാങ്ചുക്ക് പറയുന്നു.ഐസ് സ്തൂപ നിര്‍മ്മിതിക്ക് 2016 ല്‍ റോലെക്സ് ഫോര്‍ എന്റര്‍പ്രൈസ് അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Related News