Loading ...

Home National

വാലറ്റുകളെപ്പോലെ ടോപ്പപ്പ് ചെയ്യാവുന്ന പുതിയ പ്രീ പെയ്ഡ് സംവിധാനം വരുന്നു; ഉപയോഗപ്പെടുക സേവനങ്ങളും വസ്തുക്കളും വാങ്ങുന്നതിന്

മുംബൈ: ഡിജിറ്റല് ഇടപാടുകള് പ്രോത്സാഹിപ്പിക്കുന്നതിന്റെഭാഗമായി പുതിയ പ്രീപെയ്ഡ് പേമെന്റ് ഇന്സ്ട്രുമെന്റ് (പി.പി.ഐ.) വരുന്നു.
സേവനങ്ങളും വസ്തുക്കളും വാങ്ങുന്നതിനു മാത്രമായിരിക്കും ഇതുപയോഗിക്കുക. 10,000 രൂപ വരെയുള്ള ഇടപാടുകള് നടത്താവുന്ന ഇതില് ബില് പേമെന്റ്, മര്ച്ചന്റ് പേമെന്റ് എന്നിവയ്ക്കായിരിക്കും മുന്ഗണന. ബാങ്ക് അക്കൗണ്ടില്നിന്നുമാത്രമേ ഇതിലേക്ക് പണം നിറയ്ക്കാനാകൂ. ഉപഭോക്താക്കളില് നിന്ന് അടിസ്ഥാനവിവരങ്ങള് ശേഖരിച്ചാവണം അക്കൗണ്ടുകള് നല്കേണ്ടത്. ഈ മാസം അവസാനം ഇതിനുള്ള വിശദമായ മാര്ഗനിര്ദേശങ്ങള് പുറത്തിറക്കുമെന്നും ആര്.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. നിലവില് യു.പി.ഐ. അധിഷ്ഠിത ആപ്പുകളാണ് ഡിജിറ്റല് ഇടപാടുകളില് മുന്നിട്ടുനില്ക്കുന്നത്. ഗൂഗിള്പേ, പേടിഎം, മൊബി ക്വിക്ക്, എച്ച്‌.ഡി.എഫ്.സി. ബാങ്കിന്റെ പേസാപ്പ്, എസ്.ബി.ഐ.യുടെ യോനോ തുടങ്ങി ഒട്ടേറെ ആപ്പുകള് ഡിജിറ്റല് ഇടപാടിനായി പ്രചാരത്തിലുണ്ട്.

Related News