Loading ...

Home peace

യൂറോപ്പിലെ ആത്മീയവനിതാ കൂട്ടായിമ"ടോട്ടോ പുൾക്ര" നാളെ ബെർമിംഗ്ഹാം ബെഥേലിൽ

ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ എട്ടു റീജിയനുകളിൽനിന്നായി  ആയിരത്തിഅഞ്ഞൂറില്പരം വനിതകളെ പങ്കെടിപ്പിച്ചുകൊണ്ട് വിമെൻസ് ഫോറത്തിന്റെ പ്രഥമ മഹാസമ്മേളനം "ടോട്ടോ പുൾക്ര"  നാളെ ബെർമിംഗ്ഹാം ബെഥേൽ  കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. പ്രോഗ്രാം കോർഡിനേറ്റർ വികാരി ജനറൽ à´«à´¾.  ജിനോ അരിക്കാട്ടിന്റെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ  ഒരുക്കങ്ങൾ പുരോഗമിക്കുന്നു.  പരി. കന്യകാമാതാവിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിന്റെയും നിറവ് ധ്യാന വിഷയമാകാനാണ്    വിശ്വാസത്തിന്റെ കുടകീഴിൽ   à´ˆ ഒത്തുചേരൽ സംഘടിപ്പിക്കുന്നത് . ആദിമ സഭയിലെ പ്രാർത്ഥനകളിൽ   പരി. കന്യകാമാതാവിനെ ടോട്ടോ പുൾക്ര എന്നാണ് അഭിസംബോധന ചെയ്തിരുന്നത്.  സർവ്വമനോഹാരി  എന്നാണ്  വാക്കിന്റെ അർത്ഥം. നാളെ രാവിലെ ഒമ്പതു മണിക്ക് രെജിസ്ട്രേഷനോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ  ഉദ്ഘാടനം പത്തു മണിക്കാണ്  ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വേൾഡ് പീസ് മിഷന്റെ ഫാമിലി മിഷൻ ഡയറക്ടർ ഡോ. സിസ്റ്റർ ജോവാൻ ചുങ്കപ്പുര ക്ലാസ് നയിക്കും. ശേഷം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. à´«à´¾. ജോസ് അഞ്ചാനിക്കലിന്റെ പരിശീലനത്തിൽ നൂറ്റിഇരുപത്തിയഞ്ചിലധികം ഗായകരണിനിരക്കുന്ന ഗായകസംഘമാണ്   വി.കുർബാനയിൽ ഗാനങ്ങൾ ആലപിക്കുന്നത് .   ദിവ്യബലിയെ തുടർന്ന് വിവിധ റീജിയനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും  ദമ്പതീ വർഷത്തിന്റെ ഉദ്ഘാടനവും  നടക്കും
റിപ്പോർട്ട് : ഫാ.ബിജു കുന്നയ്ക്കാട്ട്



Related News