Loading ...

Home Gulf

അ​യ​ല്‍​രാ​ജ്യ​ത്തെ അ​സ്ഥി​രാ​വ​സ്ഥ: കു​വൈ​ത്ത്​ ജാ​ഗ്ര​ത​യി​ല്‍

കു​വൈ​ത്ത്​ സി​റ്റി: അ​യ​ല്‍​രാ​ജ്യ​മാ​യ ഇ​റാ​ഖി​ല്‍ അ​സ്ഥി​ര​ത​യും സം​ഘ​ര്‍​ഷാ​വ​സ്ഥ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​വൈ​ത്ത്​ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി.അ​ക്ര​മം നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്ത്​ ഇ​റാ​ഖി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ സാ​ഹ​ച​ര്യം കൈ​കാ​ര്യം​ചെ​യ്യാ​ന്‍ ഇ​റാ​ഖി​ന്​ ശേ​ഷി​യു​ണ്ട്. അ​വ​രു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍, ഇ​റാ​ഖി​​െന്‍റ സു​സ്ഥി​ര​ത കു​വൈ​ത്തി​​െന്‍റ​യും ആ​വ​ശ്യ​മാ​ണ്. അ​തി​ന്​ ​ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍​ക്ക്​ ഇ​റാ​ഖ്​ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന്​ യു.​എ​ന്‍ ര​ക്ഷാ കൗ​ണ്‍​സി​ലി​ലെ കു​വൈ​ത്തി​​െന്‍റ സ്ഥി​രം പ്ര​തി​നി​ധി മ​ന്‍​സൂ​ര്‍ അ​ല്‍ ഉ​തൈ​ബി പ​റ​ഞ്ഞു. സ്ഥി​ര​ത​യും വി​ക​സ​ന​വും സാ​ധ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മ​ങ്ങ​ളോ​ട്​ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ഇ​റാ​ഖി ജ​ന​ത​യോ​​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.അ​യ​ല്‍​രാ​ജ്യ​ത്ത്​ പ്ര​ക്ഷോ​ഭം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​രു​ത​ലി​​െന്‍റ ഭാ​ഗ​മാ​യാ​ണ്​ കു​വൈ​ത്ത്​ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്ന​ത്. സ​മ​രം അ​ടി​ച്ച​മ​ര്‍​ത്തു​മെ​ന്നാ​ണ്​ ഇ​റാ​ഖ്​ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ക്ഷോ​ഭ​ക​ര്‍ കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ്​ അ​തി​ര്‍​ത്തി​യി​ലെ ജാ​ഗ്ര​ത.ഇ​റാ​ഖി​ലു​ള്ള കു​വൈ​ത്ത്​ പൗ​ര​ന്മാ​രോ​ട്​ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍​നി​ന്നും പൊ​തു​നി​ര​ത്തി​ല്‍​നി​ന്നും ഒ​ഴി​ഞ്ഞു​നി​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​

Related News