Loading ...

Home sports

ചരിത്രം വഴിമാറുന്നു; പുരുഷ ഏകദിനത്തില്‍ ആദ്യ വനിതാ റഫറി

പുരുഷന്‍മാരുടെ ഏകദിന മത്സരത്തില്‍ മേല്‍ നോട്ടം വഹിക്കുക എന്ന ചരിത്ര നിയോഗത്തിനൊരുങ്ങുകയാണ് ജി.എസ്. ലക്ഷ്മി. ഇതോടെ പുരുഷന്‍മാരുടെ ഏകദിനം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയെന്ന നേട്ടം ലക്ഷ്മി സ്വന്തമാക്കും. ഐസിസിയുടെ ആദ്യ വനിതാ മാച്ച്‌ റഫറിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൂടിയാണ് ലക്ഷ്മി. യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പ് ലീഗിന്റെ ഉദ്ഘാടന മത്സരത്തിലായിരിക്കും ലക്ഷ്മി റഫറിയാവുക. ഡിസംബര്‍ എട്ടിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 51 കാരിയായ ലക്ഷ്മി 2008-09 കാലഘട്ടത്തില്‍ ആഭ്യന്തര വനിതാ ക്രിക്കറ്റ് മാച്ചുകളില്‍ റഫറിയായാണ് ഈ രംഗത്ത് കടന്നു വരുന്നത്. ലക്ഷ്മി ഇതിനോടകം മൂന്ന് വനിതാ ഏകദിനങ്ങള്‍, ഏഴ് വനിതാ ടി20കള്‍ 16 പുരുഷ ടി20 മത്സരങ്ങള്‍ എന്നിവയുടെ മേല്‍ നോട്ടം വഹിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഐസിസി ലക്ഷ്മിയെ തങ്ങളുടെ മാച്ച്‌ റഫറിമാരുടെ അന്താരാഷ്ട്ര പാനലില്‍ ഉള്‍പ്പെടുത്തിയത്.

Related News