Loading ...

Home Education

പോസ്റ്റമെട്രിക് സ്‌കോളര്‍ഷിപ്പ്: ഡിസംബര്‍ പത്ത് വരെ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്താം

ന്യൂനപക്ഷ മത വിഭാഗങ്ങളിലെ പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുളള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസ് (2019-20) സംബന്ധിച്ച്‌ വിദ്യാര്‍ഥികളില്‍ നിന്നും സ്വീകരിച്ച ഫ്രഷ്/റിന്യൂവല്‍ അപേക്ഷകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട്തല ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍/റീ വെരിഫിക്കേഷന്‍ ചെയ്യുന്നതിനുളള അവസാന തീയതി ഡിസംബര്‍ പത്ത് വരെ നീട്ടി. വിദ്യാര്‍ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ച കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ട്തല നോഡല്‍ ഓഫീസര്‍മാര്‍ ഡിസംബര്‍ പത്തിനുളളില്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷകളുടെ വെരിഫിക്കേഷന്‍/റീ വെരിഫിക്കേഷന്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വെബ്‌സൈറ്റിലെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫൈല്‍ ലോഗില്‍ മുഖേന ചെയ്യണമെന്ന് സംസ്ഥാന നോഡല്‍ ഓഫീസര്‍ അറിയിച്ചു. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471-2306580, 9446780308, 9446096580. ഇമെയില്‍: postmatricshoarship@gmail.com.

Related News