Loading ...

Home Gulf

യു.എ.ഇ ഇ-വിസ പ്രാബല്യത്തില്‍; പ്രവാസികള്‍ ആശയക്കുഴപ്പത്തില്‍

മസ്കത്ത്: യു.à´Ž.ഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് à´‡-വിസ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ ബിസിനസ് ആവശ്യാര്‍ഥവും മറ്റും സ്ഥിരമായി  à´¯à´¾à´¤àµà´°à´šàµ†à´¯àµà´¯àµà´¨àµà´¨ പ്രവാസികള്‍ ആശയക്കുഴപ്പത്തിലായി. പുതിയ സമ്പ്രദായം നിലവില്‍വന്നതോടെ സ്ഥിരമായി യാത്രചെയ്യുന്ന പലരും യാത്ര നീട്ടിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുകയാണ്. സ്ഥിതിഗതികള്‍ സാധാരണഗതിയിലായ ശേഷം വിസയെടുക്കാമെന്ന  à´¨à´¿à´²à´ªà´¾à´Ÿà´¿à´²à´¾à´£àµ പലരും. 
അതിനിടെ അടിയന്തരമായി യു.à´Ž.ഇയില്‍  à´ªàµ‡à´¾à´µàµ‡à´£àµà´Ÿà´¿à´¯à´¿à´°àµà´¨àµà´¨ ചിലര്‍ ഓണ്‍ലൈന്‍ വിസക്ക് അപേക്ഷിച്ചപ്പോള്‍ വിസ കിട്ടിയില്ളെന്നും അടച്ച തുക നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ഒരാഴ്ചയായി അപേക്ഷ നല്‍കിയിട്ടും വിസ ലഭിക്കാത്തവരുമുണ്ട്. കഴിഞ്ഞ ബുധനാഴ്ച à´‡-വിസക്ക് അപേക്ഷിച്ച സൂറിലെ ബിസിനസുകാരന് ഇതുവരെ വിസ ലഭിച്ചിട്ടില്ല. à´‡-വിസയില്ലാതെ യാത്രചെയ്യാന്‍ പറ്റാത്തതിനാല്‍ ചിലര്‍ യാത്രതന്നെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഓണ്‍ലൈന്‍ à´‡-വിസ രണ്ടു ദിവസംകൊണ്ട് ലഭിച്ചതായി ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റായ സുഹൈല്‍ പറഞ്ഞു. ഏഴ് വിസകള്‍ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് വിസക്ക് അപേക്ഷിച്ചത്. 
വ്യാഴാഴ്ച വൈകുന്നേരത്തോടെ നാല് വിസകള്‍ കിട്ടിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിസക്ക് അപേക്ഷ നല്‍കല്‍ എളുപ്പമല്ളെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക യൂസര്‍ നൈയിം ഉണ്ടാക്കി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വെള്ള ബാക്ഗ്രൗണ്ട് ഫോട്ടോ, പാസ്പോര്‍ട്ടിന്‍െറ കവറിങ് പേജ്, അവസാന പേജ്, ഒമാനി വിസാ പേജ് എന്നിവ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. റെസിഡന്‍റ് കാര്‍ഡും സ്കാന്‍ ചെയ്ത് സമര്‍പ്പിക്കണം. എന്നാല്‍, ഇവയെല്ലാം 100 കെ.ബിയില്‍ താഴെ മാത്രമേ വരാന്‍ പാടുള്ളൂ. സാധാരണ ഇവ 150 കെ. ബിയില്‍ മുകളില്‍ വരാറുണ്ട്. ഇവ സൈസ് കുറച്ച് 100 കെ.ബിയില്‍ താഴെ എത്തിക്കണം. 
ജെ.പി.ജി ഫോര്‍മാറ്റിലാണ്  à´‡à´µ അപ്ലോഡ് ചെയ്യേണ്ടത്. ഇത് നിശ്ചിത ക്രമത്തില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ അപേക്ഷ സ്വീകരിക്കപ്പെടുകയുള്ളൂ. വെബ്സൈറ്റില്‍ പ്രഫഷനുകളുടെ കോളവും ഉണ്ട്. ഇതില്‍ ഉള്‍പ്പെട്ട പ്രഫഷനുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് അപേക്ഷ നല്‍കാന്‍ കഴിയുക. 
അപേക്ഷ തിരസ്കരിക്കപ്പെട്ടാല്‍ à´‡-മെയില്‍ വഴി അറിയിപ്പ് ലഭിക്കും. തിരസ്കരിക്കാനുള്ള കാരണവും ഇതില്‍ വ്യക്തമാക്കും. 
à´…à´µ പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ തിരസ്കരിക്കപ്പെട്ടാല്‍ പണം തിരിച്ചുലഭിക്കുമെങ്കിലും ഒരു റിയാല്‍ നഷ്ടപ്പെടും. വിസാ നിരക്കായ 230 ദിര്‍ഹമിനൊപ്പം 500 ബൈസ സര്‍വിസ് ചാര്‍ജും ഈടാക്കും. എന്നാല്‍, യാത്രക്കാര്‍ക്ക് ചെക്പോസ്റ്റുകളിലും മറ്റും പ്രയാസം കുറയുമെന്ന സൗകര്യവും à´‡-വിസക്കുണ്ട്. യു.à´Ž.à´‡ à´‡-വിസാ അപേക്ഷകള്‍ സങ്കീര്‍ണമായതോടെ അപേക്ഷകള്‍ സമര്‍പ്പിക്കാനും വിസ നടപടികള്‍ക്കുമായി ഏജന്‍സികളും രംഗത്തത്തെി. 
യു.എ.ഇ അധികൃതര്‍ 230 ദിര്‍ഹം നിരക്ക് ഈടാക്കുന്ന വിസക്ക് ഇത്തരം ഏജന്‍സികള്‍ 35 ഒമാനി റിയാലാണ് ഈടാക്കുന്നത്. ചില ട്രാവല്‍ ഏജന്‍സികളും സേവനവുമായി രംഗത്തുണ്ട്. ക്രമേണ കൂടുതല്‍ ഏജന്‍റുമാര്‍ രംഗത്ത് വരുന്നതോടെ നിരക്ക് കുറയാന്‍ സാധ്യതയുണ്ട്. കൂടുതല്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും മറ്റുമില്ലാത്ത സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഇത്തരം ഏജന്‍റുമാരെ സമീപിക്കേണ്ടിവരും. ഇതുവഴി ലാഭം കൊയ്യാനും നിരവധി പേര്‍ രംഗത്ത് വരും.

Related News