Loading ...

Home sports

സ്മിത്തിനെ പിന്നിലാക്കി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങില്‍ കോഹിലി ഒന്നാമത്

ഐസിസി പുറത്തുവിട്ട പുതിയ ബാറ്റിങ് ടെസ്റ്റ് റാങ്കിങ്ങില്‍ കോഹിലി ഒന്നാമത്. സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കിയാണ് കോഹിലി നഷ്ടപ്പെട്ട ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്. ഇന്ത്യ,-ബംഗ്ലാദേശ്, ഓസ്‌ട്രേലിയ- പാകിസ്ഥാന്‍, ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം ഐസിസി പുറത്തുവിട്ട പുതിയ ബാറ്റിങ് ടെസ്റ്റ് റാങ്കിങ്ങില്‍ ആണ് കോഹിലി ഒന്നാമത് എത്തിയത്. മൂന്ന് പോയിന്റ മുന്നിലായിരുന്നു സ്മിത്തിന് പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് മല്‍സരത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 36 റണ്‍സ് മാത്രമേ സ്റ്റീവന്‍ സ്മിത്തിനു നേടാന്‍ കഴിഞ്ഞൊള്ളു. ഇതിനാല്‍ സ്മിത്തിന്റെ പോയിന്റ് കുറയുകയും കോഹിലി ഒന്നാമതെഹ്ത്തുകയും ചെയ്തത്.928 പോയിന്റ് ആണ് കോഹ്‌ലിക്ക് ഇപ്പോള്‍ ഉള്ളത്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് ശേഷം മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബെന്‍ സ്റ്റോക്സ്സ് ഒന്‍പതാം സ്ഥാനതെത്തിയിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരെ ട്രിപ്പിള്‍ സെഞ്ചുറിനേടിയതോടെ വാര്‍ണര്‍ അഞ്ചാം സ്ഥാനത്ത് എത്തി. ഇതോടെ ബെന്‍ സ്റ്റോക്സ് ആദ്യ പത്തില്‍ നിന്ന് പുറത്തായി. 877 പോയിന്റുമായി കെയിന്‍ വില്യംസണ്‍ ആണ് മൂന്നാം സ്ഥാനത്ത്. പുജാരയും(791), രഹാനെയുമാണ്(759) ആദ്യ പത്തില്‍ ഉള്ള ഇന്ത്യന്‍ താരങ്ങള്‍.

Related News