Loading ...

Home USA

അമേരിക്കന്‍ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി മലയാളി

വാഷിങ്‌ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി അര്‍ദ്ധ മലയാളിയും. അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ പീറ്റര്‍ മാത്യൂസ്‌ കലിഫോര്‍ണിയയില്‍നിന്ന്‌ പ്രതിനിധി സഭയിലേക്ക്‌ ജനവിധി തേടാനാണ്‌ ഒരുങ്ങുന്നത്‌. ഫെബ്രുവരി മൂന്നുമുതല്‍ മാര്‍ച്ച്‌ 22 വരെ നടക്കുന്ന പ്രൈമറിയില്‍ ആദ്യ രണ്ട്‌ സ്ഥാനങ്ങളില്‍ എത്തിയാല്‍ അടുത്ത നവംബര്‍ മൂന്നിന്‌ യുഎസ്‌ കോണ്‍ഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. കേരളത്തില്‍ ജനിച്ച പീറ്റര്‍ മാത്യൂസ്‌ 10-ാം വയസ്സില്‍ രക്ഷിതാക്കള്‍ക്കൊപ്പം അമേരിക്കയിലെത്തി. പീറ്ററിന്റെ അച്ഛന്‍ മലയാളിയും അമ്മ തമിഴ്‌നാട്ടുകാരിയുമാണ്‌. ഇരുവരും അധ്യാപകരായിരുന്നു. സൈപ്രസ്‌ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ്‌ ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ അധ്യാപകനായ പീറ്റര്‍ സിഎന്‍എന്‍, ബിബിസി, സ്‌കൈ ന്യൂസ്‌ തുടങ്ങിയ മാധ്യമങ്ങളില്‍ രാഷ്ട്രീയനിരീക്ഷകനായി വരാറുണ്ട്‌. അമേരിക്കന്‍ രാഷ്ട്രീയത്തിലെ അഴിമതിയെ വിമര്‍ശിച്ച്‌ 'ഡോളര്‍ ഡെമോക്രസി ഓണ്‍ സ്റ്റിറോയോയിഡ്‌സ്‌' എന്ന പുസ്തകം എഴുതിയിട്ടുണ്

Related News