Loading ...

Home Africa

പശ്ചിമ ആഫ്രിക്കയില്‍ കപ്പല്‍ തട്ടിയെടുത്തു; 18 ഇന്ത്യക്കാര്‍ കപ്പലിലെന്ന് സൂചന

ആഫ്രിക്ക: പശ്ചിമ ആഫ്രിക്കയില്‍ വീണ്ടും കപ്പല്‍ തട്ടിയെടുത്തു. നൈജീരിയയിലെ ബോണി ദ്വീപിന് സമീപമാണ് ഹോങ്കോങ് ആസ്ഥാനമായുള്ള കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. 19 പേരില്‍ 18 പേരും ഇന്ത്യക്കാരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാള്‍ തുര്‍ക്കിക്കാരനാണ്. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 7.20നാണ് സംഭവം നടന്നത്. 10 പേര്‍ അടങ്ങുന്ന സംഘമാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയത്. അതേസമയാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ച മാനേജ്മെന്റ് കപ്പല്‍ സുരക്ഷിതമാണെന്ന് അറിയിച്ചു. കപ്പലില്‍ ശേഷിക്കുന്ന ഏഴ് നാവികരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയതായും മാനേജ്മെന്റ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

Related News