Loading ...

Home Education

സയന്‍സ് വിഷയങ്ങളില്‍ ബിരുദ പഠനത്തിനും നീറ്റ്

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്)- യു.ജി. മെഡിക്കല്‍ പ്രവേശന പരീക്ഷയാണെങ്കിലും ചില പ്രമുഖ സ്ഥാപനങ്ങള്‍ ബിരുദതല സയന്‍സ് കോഴ്‌സുകളിലെ പ്രവേശനത്തിന് നീറ്റ് സ്‌കോര്‍/റാങ്ക് പരിഗണിക്കുന്നുണ്ട്. നീറ്റ് റാങ്ക് പരിഗണിക്കുന്ന ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതിയും രാജ്യത്തുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്‌സി.) ബെംഗളൂരു: നാലു വര്‍ഷ ഗവേഷണ അധിഷ്ഠിത ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ്.) പ്രോഗ്രാം പ്രവേശനത്തിന് പരിഗണിക്കുന്ന നാലു പ്രവേശന ചാനലുകളില്‍ ഒന്ന് നീറ്റ് ചാനല്‍ ആണ് (കെ.വി.പി.വൈ., ജെ.ഇ.ഇ. മെയിന്‍, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് എന്നിവയാണ് മറ്റു മൂന്നു ചാനലുകള്‍). പ്രവേശന വര്‍ഷം നീറ്റില്‍ 60 ശതമാനം മാര്‍ക്ക് (720 ല്‍ 432 മാര്‍ക്ക്) നേടുന്നവര്‍ക്ക് നീറ്റ് ചാനല്‍ വഴി അപേക്ഷിക്കാം എന്നാണ് നിലവിലെ വ്യവസ്ഥ. ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 54-ഉം പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 30-ഉം ശതമാനം മാര്‍ക്ക് (യഥാക്രമം, 388.8, 216 മാര്‍ക്ക്) നീറ്റില്‍ വേണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം. പ്ലസ്ടു പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് വേണം. പട്ടികവിഭാഗക്കാര്‍, പ്ലസ്ടു പരീക്ഷ ജയിച്ചിരിക്കണം. കോഴ്‌സില്‍ ലഭ്യമായ മേജര്‍ വിഷയങ്ങള്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍സ് എന്നിവയാണ്. വിവരങ്ങള്‍ക്ക്: https://ug.iisc.ac.in/ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ കൊല്‍ക്കത്തയിലുള്ള ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സില്‍ ഇന്റഗ്രേറ്റഡ് ബാച്ചിലര്‍-മാസ്റ്റേഴ്‌സ് പ്രോഗ്രാം (സയന്‍സ്) പ്രവേശത്തിന് നീറ്റ് യോഗ്യത നേടിയവര്‍ക്ക് പരിഗണനയുണ്ട്. നീറ്റില്‍ 10,000-നുള്ളില്‍ റാങ്ക് നേടിയവരെ പ്രവേശന പരീക്ഷയില്‍നിന്നും ഒഴിവാക്കുന്നുണ്ട്. ഇവര്‍ക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജിക്കല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഉള്ളത്. പത്തിലും പ്ലസ്ടുതലത്തിലും 60 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 55 ശതമാനം) വേണം. വിവരങ്ങള്‍ക്ക്: www.iacs.res.in

  • സ്‌കോളര്‍ഷിപ്പിനും നീറ്റ്: ബിരുദതലത്തില്‍ ബേസിക്/നാച്വറല്‍ സയന്‍സ് വിഷയങ്ങളെടുത്ത് അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ (à´·à´¿)- ന്, നീറ്റില്‍ കോമണ്‍ മെറിറ്റ് പട്ടികയില്‍ 10,000-നുള്ളില്‍ റാങ്കുള്ളവര്‍ക്ക് അപേക്ഷിക്കാം.
ബി.എസ്‌സി., ബി.എസ്‌സി. (ഓണേഴ്‌സ്), നാലുവര്‍ഷ ബി.എസ്., അഞ്ച് വര്‍ഷ എം.എസ്‌സി./എം.എസ്. എന്നിവയില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ബിരുദപഠനത്തിന് മൂന്നുവര്‍ഷം വര്‍ഷത്തില്‍ 80,000 രൂപ നിരക്കിലാണ് സ്‌കോളര്‍ഷിപ്പ്. തുടര്‍ന്ന് പി.ജി.ക്ക് പഠിച്ചാല്‍ രണ്ടുവര്‍ഷംകൂടി സ്‌കോളര്‍ഷിപ്പ് കിട്ടും. വിവരങ്ങള്‍ക്ക്: https://online-inspire.gov.in 2020-ലെ ഈ പ്രവേശങ്ങളില്‍/സ്‌കോളര്‍ഷിപ്പില്‍ താത്പര്യമുള്ളവരും നീറ്റിന് അപേക്ഷിക്കണം. ഒപ്പം വിജ്ഞാപനം വരുന്ന മുറയ്ക്ക് അതിലെ വ്യവസ്ഥകള്‍ പരിശോധിച്ച്‌ അപേക്ഷിക്കാനും ശ്രദ്ധിക്കണം.

Related News