Loading ...

Home sports

ഐഎസ്‌എല്‍: ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി പോരാട്ടം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി പോരാട്ടം. മുംബൈ ഫുട്ബോള്‍ അരീനയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. കഴിഞ്ഞ കളിയില്‍ അവസാനനിമിഷം വിജയം നഷ്ടപ്പെട്ടതിന്റെ വേദനയിലുള്ള ബ്ലാസ്റ്റേഴ്‌സിനിത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. ലീഗില്‍ ആറു കളിയില്‍നിന്ന് അഞ്ചു പോയന്റുള്ള ടീമിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. കൊച്ചിയില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ മുംബൈയാണ് ജയിച്ചത്. എതിര്‍ ടീമിനേക്കാള്‍ പരിക്കാണ് ബ്ലാസ്റ്റേഴ്സിന് തലവേദന. പ്രതിരോധനിരക്കാരന്‍ ജിയാനി സുയ്വര്‍ലൂണ്‍, മധ്യനിരതാരങ്ങളായ മരിയോ അര്‍ക്വസ്, മുസ്തഫ നിങ് എന്നിവര്‍ മുംബൈയ്‌ക്കെതിരേ കളിക്കാനുണ്ടാകില്ല. മുന്നേറ്റത്തില്‍ വിദേശതാരങ്ങളായ ബര്‍ത്തലോമ്യു ഒഗ്ബെച്ച-മെസ്സി ബൗളി സഖ്യത്തിലാണ് ടീമിന്റെ പ്രതീക്ഷ.

Related News