Loading ...

Home sports

ഐ എസ് എല്ലില്‍ ഇന്ന് ബെംഗളൂരു എഫ് സി ഒഡീഷയ്ക്ക് എതിരെ

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും ഐ എസ് എല്‍ പോരാട്ടം നടക്കും. ഇന്ന് പൂനെയില്‍ വെച്ച്‌ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ് സിയും ബെംഗളൂരു എഫ് സിയുമാണ് ഏറ്റുമുട്ടുന്നത്. ഒഡീഷയുടെ താല്‍ക്കാലിക ഹോം ഗ്രൗണ്ടാണ് പൂനെയിലെ ബാലവാദി സ്റ്റേഡിയം ഇപ്പോള്‍. ഇരു ടീമുകളും അവസാന മത്സരങ്ങളിലെ സമനിലയുമാണ് ഇന്ന് ഇറങ്ങുന്നത്. വിജയിച്ച്‌ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ ആകും ബെംഗളൂരു എഫ് സി ശ്രമിക്കുക. ലീഗില്‍ ഇതുവരെ പരാജയം അറിയാത്ത ടീമാണ് ബെംഗളൂരു എഫ് സി. സുനില്‍ ഛേത്രി ഫോമിലേക്ക് ഉയര്‍ന്നത് ബെംഗളൂരു എഫ് സിക്ക് പ്രതീക്ഷകള്‍ നല്‍കുന്നു. ഒഡീഷ എഫ് സി അത്ര മികച്ച ഫോമില്‍ അല്ല ഉള്ളത്. ലീഗില്‍ ആറു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റ് മാത്രമേ ഇപ്പോള്‍ ഒഡീഷയ്ക്ക് ഉള്ളൂ. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.

Related News