Loading ...

Home sports

ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് നേട്ടം; ആദ്യം മുപ്പതില്‍ ആറ് കളിക്കാര്‍

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് നേട്ടം. അന്താരാഷ്ട്ര വേദികളില്‍ കിരീടവരള്‍ച്ചയുണ്ടെങ്കിലും ഇന്ത്യയുടെ ആറ് കളിക്കാര്‍ ആദ്യ 30 റാങ്കിനുള്ളില്‍ ഉള്‍പ്പെട്ടു. മറ്റൊരു രാജ്യത്തിനും ഈ നേട്ടം അവകാശപ്പെടാനില്ല. സയീദ് മോദി ഇന്റര്‍ നാഷണല്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ താരം സൗരഭ് വര്‍മ കരിയറിലെ ഉയര്‍ന്ന റാങ്കിലെത്തി. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 29-ാം റാങ്കിലാണ് ഈ മധ്യപ്രദേശുകാരന്‍ എത്തിയത്. കഴിഞ്ഞവര്‍ഷം രണ്ട് കിരീടങ്ങള്‍ നേടിയ ഇന്ത്യയുടെ വനിതാ സിംഗിള്‍സ് താരം അഷ്മിത ചാലിഹ ആദ്യ നൂറിനുള്ളില്‍ കടന്നു. സമീപകാലത്ത് മോശം പ്രകടനം നടത്തുന്ന പിവി സിന്ധു ലോക ആറാം റാങ്കിലാണ്. സൈന നേവാള്‍ പത്താം റാങ്കിലുമുണ്ട്. കെ ശ്രീകാന്ത് 12-ാം റാങ്കിലും സായ് പ്രണീത് 11-ാം റാങ്കിലുമുണ്ട്. പ്രകടനം മോശമാണെങ്കിലും ഇവരുടെ റാങ്കുകളില്‍ മാറ്റമുണ്ടായില്ല.ആദ്യ 30 റാങ്കിനുള്ളില്‍ 5 കളിക്കാരെ എത്തിച്ച ചൈനയാണ് ഇന്ത്യയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനത്തുള്ളത്. പുരുഷ വിഭാഗത്തില്‍ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് ഒന്നാം റാങ്കില്‍. തായ് പേയിയുടെ ചോ ടിയെന്‍ ചെന്‍ രണ്ടാം റാങ്കിലും ഡെന്മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് അന്റോണ്‍സെന്‍ മൂന്നാം റാങ്കിലും നില്‍ക്കുന്നു. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ് പേയിയുടെ തായ് സു യിങ് ഒന്നാം റാങ്കിലുണ്ട്. ചൈനയുടെ ചെന്‍ യു ഫെയ് രണ്ടാമതും ജപ്പാന്റെ നസോമി ഒക്കുഹാര മൂന്നാമതും നില്‍ക്കുന്നു.

Related News