Loading ...

Home sports

ഇനി മലബാറിന് ഫുട്ബോള്‍ രാത്രികള്‍!! സെവന്‍സ് ഫുട്ബോള്‍ സീസണ് നാളെ തുടക്കം!!

അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ സീസണ് നാളെ തുടക്കമാകും. ഒതുക്കുങ്ങല്‍ അഖിലേന്ത്യാ സെവന്‍സിലൂടെയാണ് ഏവരും കാത്തു നിന്ന സെവന്‍സ് സീസണ് തുടക്കമാകുന്നത്. പതിവായി നവംബറില്‍ ആരംഭിക്കാറുണ്ടായിരുന്ന സെവന്‍സ് സീസണ് ഇത്തവണ വൈകിയാണ് ആരംഭിക്കുന്നത്. റംസാന്‍ നേരത്തെ എത്തുന്നത് കൊണ്ട് ഇത്തവണ സീസണ്‍ വേഗം അവസാനിക്കാനും സാധ്യതയുണ്ട്. ഒതുക്കുങ്ങള്‍ സെവന്‍സില്‍ ഒരു വമ്ബന്‍ പോരാട്ടത്തിലൂടെയാണ് സീസണ് ഉദ്ഘാടനമാകുന്നത്. സെവന്‍സ് ലോകത്തെ എക്കാലത്തെയും മികച്ച ക്ലബായ അല്‍ മദീന ചെര്‍പ്പുളശ്ശേരി ഉദയ പറമ്ബില്‍ പീടിക അല്‍മിന്‍ഹാലിനെ ആണ് നാളെ നേരിടുന്നത്. കഴിഞ്ഞ സീസണില്‍ വലിയ നിരാശ ആയിരുന്നു അല്‍ മദീനയ്ക്ക് സമ്ബാദ്യം. ആ നിരാശ മാറ്റി പ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ ആണ് അല്‍ മദീന ശ്രമിക്കുന്നത്. പഴയ അല്‍ മിന്‍ഹാല്‍ വളാഞ്ചേരിയാണ് ഉദയ പറമ്ബില്‍പീടികയായി എത്തുന്നത്. ഇത്തവണ നിയമങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ കൊണ്ടുവന്നിട്ടുണ്ട്. സമനിലയായ മത്സരങ്ങള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്നത് ഇനി സെവന്‍സ് ഫുട്ബോളൊല്‍ നടക്കില്ല. സമനില ആയാല്‍ പെനാള്‍ട്ടി ഷൂട്ടൗട്ടോ, അല്ലായെങ്കില്‍ ടോസ് വഴിയോ വിജയികളെ കണ്ടെത്തണം എന്നതാണ് ഇത്തവണത്തെ നിയമം. മൂന്ന് വിദേശ താരങ്ങളെ കളിപ്പിക്കാം എന്ന നിയമം ഇത്തവണയും തുടരും.

Related News