Loading ...

Home International

പഠനമികവില്‍ മുന്നില്‍ ചൈനയിലെ കുട്ടികള്‍

പാരീസ്‌ : വിദ്യാഭ്യാസ മികവില്‍ ചൈനയിലെ നാല്‌ വന്‍ നഗരങ്ങളിലെ കൗമാരക്കാര്‍ പാശ്ചാത്യരാജ്യങ്ങളിലെ സമപ്രായക്കാരേക്കാള്‍ തിളങ്ങുന്നതായി കണ്ടെത്തല്‍. പാരീസ്‌ കേന്ദ്രമായ സാമ്ബത്തിക സഹകരണ വികസന സംഘടനയുടെ (ഒഇസിഡി) മൂന്നുവര്‍ഷം കൂടുമ്ബോള്‍ നടത്തുന്ന സര്‍വേയിലാണ്‌ വിദ്യാഭ്യാസരംഗത്ത്‌ ചൈനീസ്‌ കൗമാരത്തിന്റെ കുതിപ്പ്‌ വ്യക്തമാക്കുന്നത്‌. പഠനറിപ്പോര്‍ട്ട്‌ ചൊവ്വാഴ്‌ച പുറത്തുവിട്ടു.
33 അംഗരാഷ്ട്രങ്ങളിലും 42 പങ്കാളിത്ത രാഷ്ട്രങ്ങളിലുമായി നടത്തിയ പഠനത്തില്‍ ബീജിങ്‌, ഷാങ്‌ഹായ്‌, ജിയാങ്‌സു, ഷീജിയാങ്‌ എന്നീ ചൈനീസ്‌ നഗരങ്ങളും സിംഗപ്പുരുമാണ്‌ മുന്നിലെത്തിയത്‌. വായന, ഗണിതശാസ്‌ത്രം, ശാസ്‌ത്രം എന്നിവയിലെ മികവുകളാണ്‌ പരിശോധിച്ചത്‌. വികസിത രാഷ്ട്രങ്ങളില്‍ രണ്ട്‌ പതിറ്റാണ്ടായി പുരോഗതിയില്ലെന്നും പഠനത്തില്‍ പറയുന്നു.
15 വയസ്സുള്ള ആറുലഷം കുട്ടികള്‍ക്ക്‌ രണ്ടുമണിക്കൂര്‍ നീണ്ട പരീക്ഷ നടത്തിയാണ്‌ നിലവാരം അളന്നത്‌.വിദ്യാഭ്യാസത്തിലെ പ്രധാന സൂചകമായി ഒഇസിഡി കണക്കാക്കുന്ന വായനയില്‍ ചൈനീസ്‌ നഗരങ്ങളില്‍ സാമ്ബത്തികമായും സാമൂഹ്യമായും ഏറ്റവും പിന്നോക്കമായ 10 ശതമാനം പേര്‍പോലും ഒഇസിഡി രാജ്യങ്ങളിലെ കുട്ടികളേക്കാള്‍ മികവ്‌ പുലര്‍ത്തി.

Related News