Loading ...

Home International

സി​റി​യ​യി​ല്‍ ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷം: 96 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ സി​റി​യ​യി​ലെ ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ​യി​ല്‍ സൈ​നി​ക​രും വി​മ​ത പോ​രാ​ളി​ക​ളും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ പോ​രാ​ട്ടം തു​ട​രു​ന്നു. ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 96 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. സൈ​നി​ക​രും വി​മ​ത പോ​രാ​ളി​ക​ളും ഇ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.വി​മ​ത​രു​ടെ കൈ​വ​ശ​മു​ള്ള ഇ​ഡ്‌​ലി​ബ് പി​ടി​ച്ച​ട​ക്കാ​ന്‍ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് സി​റി​യ​ന്‍ സൈ​ന്യം ന​ട​ത്തു​ന്ന​ത്. വി​മ​ത​രു​ടെ അ​വ​സാ​ന കേ​ന്ദ്ര​മാ​ണി​തെ​ന്ന് സൈ​ന്യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. റ​ഷ്യ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ മേ​ഖ​ല​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ലു​ണ്ടാ​യെ​ങ്കി​ലും താ​മ​സി​യാ​തെ ലം​ഘി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​സ​ദി​ന്‍റെ ഭ​ര​ണ​ത്തി​നെ​തി​രെ 2011 മാ​ര്‍​ച്ചി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട പ്ര​ക്ഷോ​ഭ​മാ​ണ് ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക​കം ആ​ഭ്യ​ന്ത​ര യു​ദ്ധ​മാ​യി മാ​റി​യ​ത്. ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ല്‍ ഇ​തി​ന​കം നാ​ലു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണു ക​ണ​ക്ക്.

Related News