Loading ...

Home Music

കുവൈറ്റില്‍ ഈ വര്‍ഷവും ഡി വോയ്‌സിന്റെ ഗാനങ്ങള്‍ ശ്രദ്ധ നേടുന്നു

കുവൈറ്റ്: കുവൈറ്റില്‍ നിന്നുള്ള പ്രവാസികളുടെ പരമ്ബരാഗത നാടന്‍ കരോള്‍ സംഘത്തിന്റെ ഗാനങ്ങള്‍ ഈ വര്‍ഷവും സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു . കഴിഞ്ഞ വര്‍ഷത്തെ 'ചന്ദ്രനും താരങ്ങളും …. ' എന്ന ഹിറ്റ് കരോള്‍ ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഡി വോയ്സിന്റെ ഗാനങ്ങള്‍ ഇത്തവണയും കരോള്‍ സംഘങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു . നാടന്‍ ശൈലിയിലുള്ള ഈ കരോള്‍ ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്,150 ഓളം കരോള്‍ ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ള ,ക്രിസ്ത്യന്‍ ഭക്തിഗാനരംഗത്ത് പ്രശസ്തനായ ,ദൈവരാജ്യം നിത്യരക്ഷകന്‍ ,പിറവി ,മഞ്ഞു എന്നീ ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബങ്ങളിലൂടെ അറിയപ്പെടുന്ന ടൈറ്റസ് മാത്യുവാണ് . വീടുകള്‍ തോറും കയറി അവതരിപ്പിക്കുന്ന ട്രഡീഷണല്‍ കരോള്‍ ഗാനങ്ങളുടെ നിലവാരത്തകര്‍ച്ചക്ക് ഒരു പുതുജീവനേകുക എന്നതാണ് ടീം ഡിസംബര്‍ വോയ്‌സ് ലക്ഷ്യമിടുന്നത്. പരമ്ബരാഗത കരോള്‍ വാദ്യോപകരണങ്ങളുടെ അകമ്ബടിയോടെ അവതരിപ്പിച്ചിരിക്കുന്ന ഇതിലെ ഗാനങ്ങള്‍, കരോള്‍ സംഘങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നവയാണ്. ടൈറ്റസ് മാത്യുവിനെ കൂടാതെ ജോബി എബ്രഹാം ,ശ്രീ അനീഷ് തോമസ് പുത്തന്‍പുരക്കല്‍ , ഷിജു വര്‍ഗീസ്, സജു ജോര്‍ജ് എന്നിവരും ഡിസംബര്‍ വോയ്‌സില്‍ അണിനിരക്കുന്നു. ഡിസംബര്‍ വോയ്സിന്റെ ഗാനങ്ങളും അവയുടെ വരികളും ഡിസംബര്‍ വോയ്‌സ് എന്ന YouTube ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. QR കോഡ് സ്കാന്‍ ചെയ്‌താല്‍ എളുപ്പത്തില്‍ YouTube ചാനല്‍ ലഭിക്കുന്നതാണ്. https://www.youtube.com/channel/UCZyGP1qF715FhkzpwEJSQIA https://m.facebook.com/decembervoice/

Related News