Loading ...

Home USA

തെരഞ്ഞെടുപ്പ്: അഞ്ചു സംസ്ഥാനങ്ങളില്‍ ട്രംപ്; നാലിടങ്ങളില്‍ ഹിലരി

ന്യൂയോര്‍ക്: യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന പ്രൈമറികളില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ നാലു സംസ്ഥാനങ്ങളില്‍ ഹിലരി ക്ളിന്‍റനും ജയം.റിപ്പബ്ളിക്കന്‍ പ്രൈമറിയിലെ അഞ്ചു സംസ്ഥാനങ്ങളിലും ട്രംപ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ഇതോടെ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം ട്രംപ് ഏതാണ്ട് ഉറപ്പിച്ചു. പെന്‍സല്‍വേനിയ, മേരിലാന്‍ഡ്, കണേറ്റിക്കട്ട്, റോഡ് ഐലന്‍ഡ്, ഡെലവേര്‍ എന്നീ സംസ്ഥാനങ്ങളിലാണ് എതിരാളികളായ ട്രെഡ് ക്രൂസ്, ജോണ്‍ കാസിച് എന്നിവരെ പിന്നിലാക്കി ട്രംപ് വിജയം കൊയ്തത്. അഞ്ചു സംസ്ഥാനങ്ങളിലെ വിജയത്തോടെ ട്രംപിന് 950 ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ചു. 287 പ്രതിനിധികളുടെ പിന്തുണകൂടി ലഭിച്ചാല്‍  കടമ്പ നിഷ്പ്രയാസം മറികടക്കാം.ഡെമോക്രാറ്റിക് പ്രൈമറി യില്‍  റോഡ് ഐലന്‍ഡിലൊഴികെ നാലു സംസ്ഥാനങ്ങളില്‍ ഹിലരി മുന്നിലത്തെി. 2141 പ്രതിനിധികളുടെ പിന്തുണയുറപ്പിച്ച ഹിലരി എതിരാളി ബേണീ സാന്‍ഡേഴ്സിനെക്കാള്‍ ഏറെ മുന്നിലാണ്. തെരഞ്ഞെടുപ്പ് റാലികളില്‍ വംശവെറി വിതച്ച് വോട്ട് നേടുന്ന ട്രംപിനെതിരെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പടനീക്കം സജീവമായിരുന്നു. എന്നാല്‍, റിപ്പബ്ളിക്കന്‍ മത്സരാര്‍ഥി താന്‍ തന്നെയാണെന്ന് ഉറപ്പിക്കുകയാണ് ട്രംപ്. ഏപ്രില്‍ അഞ്ചിന് പെന്‍സല്‍വേനിയയില്‍ നടന്ന മത്സരത്തില്‍ ട്രംപ് പരാജയപ്പെട്ടിരുന്നു.

Related News