Loading ...

Home Education

കെ.ടെറ്റ് പരീക്ഷ: ഉത്തരസൂചികകള്‍ പ്രസിദ്ധീകരിച്ചു

നവംബര്‍ 16, 24 തീയതികളില്‍ നടന്ന കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷകളുടെ ഉത്തരസൂചികകള്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകള്‍ സംബന്ധിച്ച പരീക്ഷാര്‍ത്ഥികള്‍ക്കുള്ള പരാതികള്‍ www.keralapareekshabhavan.in എന്ന വെബ്സൈറ്റിലെ മാതൃകാഫോറത്തില്‍ സമര്‍പ്പിക്കാം. പരാതിക്ക് ആധാരമായ രേഖകള്‍ സഹിതം നിശ്ചിതമാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ ഏഴിന് അഞ്ചുമണിക്ക് മുമ്ബ് നേരിട്ടോ, തപാല്‍മാര്‍ഗമോ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.വൈകി ലഭിക്കുന്നതും നിശ്ചിതമാതൃകയില്‍ അല്ലാത്തതുമായ പരാതികള്‍ സ്വീകരിക്കില്ല. പരാതികള്‍ അയയ്ക്കുന്ന ഒരു ഫോര്‍മാറ്റ്ഷീറ്റില്‍ ഒരു കാറ്റഗറി, ഒരു പാര്‍ട്ട് എന്നിവയിലെ പരാതി മാത്രമേ ഉള്‍ക്കൊളളിക്കാവൂ. വ്യത്യസ്ത കാറ്റഗറികള്‍ക്കും, പാര്‍ട്ടുകള്‍ക്കും പ്രത്യേകം ഫോര്‍മാറ്റ്ഷീറ്റുകള്‍ ഉപയോഗിക്കണമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

Related News