Loading ...

Home sports

ആറാം തമ്പുരാൻ ; ബാലണ്‍ ഡി ഓറില്‍ ആറാം തവണയും മുത്തമിട്ട് മെസി

പാരിസ്: പ്രവചനങ്ങളും പ്രതീക്ഷകളും ഒന്നും തെറ്റിയില്ല, വീണ്ടും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസി സ്വന്തമാക്കി. ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസിയുടെ ബാലണ്‍ ഡി ഓര്‍ നേട്ടം. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആറാം തവണ പുരസ്‌കാരം സ്വന്തമാക്കിയ മെസി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കുകയും ചെയ്തു. 2009, 2010,2011,2012,2015 വര്‍ഷങ്ങളിലാണ് മെസി ഇതിനു മുന്‍പ് പുരസ്‌കാരം നേടിയത്. പുരസ്‌കാരപ്ടികയില്‍ മുന്നിലുണ്ടായിരുന്ന ലിവര്‍പൂളിന്റെ ഡച്ച്‌ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ദെയ്കിനെയാണ് മെസി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളുകയായിരുന്നു. സ്പാനിഷ് ക്ലബ് ബാഴ്‌സിലോണയെ ലാ ലിഗ ചാംപ്യന്‍മാരാക്കിയതും അര്‍ജന്റീനയെ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ മൂന്നാമതെത്തിച്ചതുമാണ് മെസിക്ക് തുണയായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാദിയോ മാനെ, മുഹമ്മദ് സലാ എന്നിവര്‍ 3,4,5 സ്ഥാനങ്ങളിലെത്തി. അമേരിക്കന്‍ വനിതാ താരം മെഗാന്‍ റപീനോ വനിതാതാരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി യുവെന്റസിന്റെ ഡച്ച്‌ താരം മാത്തിസ് ഡി ലിറ്റിനാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ആലിസണ്‍ ബെക്കര്‍ സ്വന്തമാക്കി. മുന്‍ ഐവറി കോസ്റ്റ് ഫുട്‌ബോള്‍ താരം ദിദിയെ ദ്രോഗ്ബയായിരുന്നു പരിപാടിയുടെ മുഖ്യഅവതാരകന്‍.

Related News