Loading ...

Home Kerala

കനത്ത മഴ; മലപ്പുറം ജില്ലയില്‍ ഇന്നു ഓറഞ്ച് അലേര്‍ട്ട്; നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴ പെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മലപ്പുറം ജില്ലയില്‍ ഇന്നു ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ലക്ഷദ്വീപില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും നാളെ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തമായ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

Related News