Loading ...

Home USA

ട്രംപിന് പിന്നാലെ ഇന്ത്യക്കാരെ കളിയാക്കി അമേരിക്കന്‍ ഗവര്‍ണര്‍

വാഷിങ്ടണ്‍: ആശയവിനിമയം നടത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഇന്ത്യന്‍ തൊഴിലാളികളോടാണെന്നും അവരോട് സംസാരിക്കാന്‍ ദ്വിഭാഷിയുടെ സഹായം വേണമെന്നും മെയ്ന്‍ റിപ്പബ്ളിക്കന്‍ ഗവര്‍ണര്‍ പോള്‍ ലെപേജ്. മെയ്നിലെ റിപ്പബ്ളിക്കന്‍ കണ്‍വെന്‍ഷനിലായിരുന്നു ലെപേജിന്‍െറ ഇന്ത്യാവിരുദ്ധ പരാമര്‍ശം.
കഴിഞ്ഞ ദിവസം റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കോള്‍സെന്‍ററില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളെ പരിഹസിച്ചിരുന്നു. അതിനു പിന്നാലെയാണ് ലെപേജിന്‍െറ വിവാദപരാമര്‍ശം. വിദേശ തൊഴിലാളികളെ റസ്റ്റാറന്‍റ് ജോലികള്‍ക്കുമാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്നുപറഞ്ഞ ലെപേജ് ഇന്ത്യക്കാര്‍ സ്നേഹമുള്ളവരാണെന്നും കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും പരാമര്‍ശം ടെഡ് ക്രൂസിന് അനുകൂലമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News