Loading ...

Home National

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിന് വേള്‍ഡ് XI - ഏഷ്യന്‍ XI മത്സരം

അഹമ്മദാബാദില്‍ പണികഴിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിന് വേള്‍ഡ് ഇലവന്‍ - ഏഷ്യന്‍ ഇലവന്‍ മത്സരം സംഘടിപ്പിക്കാന്‍ ബി.സി.സി.ഐ. 700 കോടി മുടക്കി പണികഴിപ്പിക്കുന്ന അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം അടുത്ത മാര്‍ച്ചില്‍ പണി തീര്‍ന്ന് ഉദ്ഘാടനം ചെയ്യപെടുമെന്നാണ് കരുതുന്നത്. 2017 ജനുവരിയിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഒരു ലക്ഷത്തില്‍ അധികം കാണികളെ ഉള്‍കൊള്ളാന്‍ കഴിയുന്ന അഹമ്മദാബാദിലെ സ്റ്റേഡിയം മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനേക്കാള്‍ കാണികളെ ഉള്‍കൊള്ളാന്‍ കഴിയും. മത്സരത്തിന് ഐ.സി.സിയുടെ അംഗീകാരം ലഭിക്കാന്‍ വേണ്ടി ശ്രമം തുടങ്ങുമെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപെടുമെന്നാണ് കരുതപ്പെടുന്നത്

Related News