Loading ...

Home sports

ദക്ഷിണേഷ്യന്‍ ഗെയിംസിനു കൊടിയേറി

കാഠ്‌മണ്ഡു: പതിമൂന്നാമത്‌ ദക്ഷിണേഷ്യന്‍ ഗെയിംസിന്‌ നേപ്പാളില്‍ തുടക്കമായി. തലസ്‌ഥാനമായ കാഠ്‌മണ്ഡുവിലും പോഖ്‌റയിലുമായാണു മത്സരങ്ങള്‍. കാഠ്‌മണ്ഡുവിലെ ദശരഥ്‌ സ്‌റ്റേഡിയത്തിലായിരുന്നു ഉദ്‌ഘാടന ചടങ്ങുകള്‍. നേപ്പാള്‍ പ്രസിഡന്റ്‌ ബിദ്യാ ദേവല ഭണ്ഡാരി ഗെയിംസ്‌ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു. കാഠ്‌മണ്ഡു, പോഖ്‌റ, ജനക്‌പുര്‍ എന്നിവയാണു വേദികള്‍. ഏഴ്‌ രാജ്യങ്ങളിലായി 2700 കായിക താരങ്ങളാണു മത്സരിക്കുന്നത്‌. 26 ഇനങ്ങളിലായി 319 സ്വര്‍ണം അടക്കം 1119 മെഡലുകളാണു ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ലഭിക്കുക. ഷോട്ട്‌പുട്ട്‌ ദേശീയ ചാമ്ബ്യന്‍ തേജീന്ദര്‍ പാല്‍ തോര്‍ മാര്‍ച്ച്‌ പാസ്‌റ്റില്‍ ഇന്ത്യന്‍ പതാകയേന്തി. വോളിബോള്‍ മത്സരങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. ചൊവ്വാഴ്‌ച നടക്കുന്ന പുരുഷ വിഭാഗം ഫൈനലില്‍ ഇന്ത്യ പാകിസ്‌താനെ നേരിടും. ഇന്നലെ നടന്ന സെമി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ്‌ ഇന്ത്യയുടെ മുന്നേറ്റം. സ്‌കോര്‍: 27-25, 25-19, 21-25, 25-21. ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണു പാകിസ്‌താന്‍ ഫൈനലില്‍ കടന്നത്‌. സ്‌കോര്‍: 25-15, 25-21, 26-24. വനിതാ വിഭാഗത്തില്‍ ഇന്ത്യയും നേപ്പാളും തമ്മിലാണു മത്സരം. മാലി ദ്വീപിനെ തോല്‍പ്പിച്ചാണ്‌ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ കടന്നത്‌. ശ്രീലങ്കയെയാണു നേപ്പാളി വനിതകള്‍ തോല്‍പ്പിച്ചത്‌. ഖോ ഖോയില്‍ നിലവിലെ ചാമ്ബ്യനായ ഇന്ത്യക്കു വിജയത്തുടക്കം ലഭിച്ചു. ശ്രീലങ്കയെ ആദ്യ മത്സരത്തില്‍ ഒരു ഇന്നിങ്‌സിനും 13 പോയിന്റിനുമാണ്‌ അവര്‍ തോല്‍പ്പിച്ചത്‌. ഇന്നു രാവിലെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ നേപ്പാളിനെയും വൈകിട്ട്‌ ബംഗ്ലാദേശിനെയും നേരിടും.

Related News