Loading ...

Home sports

മെസ്സിയുടെ മാജിക് ഗോളില്‍ അത്‌ലറ്റിക്കോയെ വീഴ്ത്തി ബാഴ്‌സ ഒന്നാമത്; യുവന്റസ് കുരുങ്ങി

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരു ഗോളിന് തോല്‍പ്പിച്ച്‌ ബാഴ്‌സലോണ ഒന്നാമതെത്തി. സൂപ്പര്‍താരം ലയണല്‍ മെസ്സി 86-ാം മിനിറ്റില്‍ നേടിയ ഗോളിനാണ് ബാഴ്‌സലോണ അത്‌ലറ്റിക്കോയെ തോല്‍പ്പിച്ചത്. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്തുവെച്ച്‌ മെസ്സി തൊടുത്ത ഹാഫ് വോളി ഗോളിയെ കീഴ്‌പ്പെടുത്തി വലകുലുക്കുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ആല്‍വെസിനെ തോല്‍പ്പിച്ച്‌ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നതിനാല്‍ ബാഴ്‌സലോണയ്ക്ക് നിര്‍ണായകമായിരുന്നു അത്‌ലറ്റിക്കോയുമായുള്ള മത്സരം. എതിര്‍ തട്ടകത്തില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചത് ബാഴ്‌സായിരുന്നു. പ്രത്യാക്രമണം തന്ത്രമാക്കിയ അത്‌ലറ്റിക്കോയ്ക്ക് ഗോളവസരങ്ങള്‍ മുതലെടുക്കാനായില്ല. ജയത്തോടെ 14 കളികളില്‍നിന്നും ബാഴ്‌സലോണയ്ക്ക് 31 പോയന്റായി. ഇത്രയും പോയന്റുള്ള റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്. മറ്റു മത്സരഫലങ്ങള്‍, സെവിയ്യ 1-0 ലെഗാനെസ്, അത്‌ലറ്റിക് ക്ലബ്ബ് 2-0 ഗ്രനാഡ, ഒസാസുന 4-2 എസ്പാനിയോള്‍, ഗെറ്റാഫെ 4-0 ലെവാന്റെ.

Related News