Loading ...

Home sports

അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യന്‍ ടീം റെഡി, പ്രിയം ഗാര്‍ഗ് നയിക്കും

മുംബൈ: 2020 അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍-19 ലോകകപ്പില്‍ നീലപ്പടയെ ഉത്തര്‍പ്രദേശുകാരനായ പ്രിയം ഗാര്‍ഗ് നയിക്കും. ജനുവരി 17 നാണ് ലോകകപ്പ് ആവേശം ദക്ഷിണാഫ്രിക്കയില്‍ മാറ്റുരയ്ക്കുന്നത്. ഫെബ്രുവരി ഒന്‍പതിന് പോച്ചഫ്‌സ്ട്രൂമില്‍ ലോകകപ്പ് ഫൈനല്‍ നടക്കും. 'ഗ്രൂപ്പ് എ'യിലാണ് ഇന്ത്യന്‍ ടീം. ജപ്പാന്‍, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകളാണ് എ ഗ്രൂപ്പിലുള്ളത്. ഇതുവരെ നാലു തവണ അണ്ടര്‍-19 ഇന്ത്യന്‍ ടീം കപ്പുയര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീം: പ്രിയം ഗാര്‍ഗ്(ക്യാപ്റ്റന്‍), ധ്രുവ് ജുറല്‍( വൈസ് ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), യഷസ്‌വി ജെയ്‌സ്വാള്‍, ദിവാന്‍ഷ് സക്‌സേന, സഷ്‌വാത് റാവത്, ദിവ്യാങ് ജോഷി, ശുബാങ് ഹെഡ്ജ്, രവി ബിഷ്‌ണോയ്, ആകാശ് സിങ്, കാര്‍ത്തിക് ത്യാഗി, അഥര്‍വ അനഖോല്‍കര്‍, കുമാര്‍ കുശാഗ്ര(വിക്കറ്റ് കീപ്പര്‍), സുശാന്ത് മിശ്ര, വിദ്യാധര്‍ പട്ടീല്‍.

Related News