Loading ...

Home Europe

70-ാം വയസ്സില്‍ 'മസ്തിഷ്‌ക്ക മരണം' സംഭവിച്ച നാറ്റോയ്ക്ക് പുനര്‍ജീവനം സാധ്യമോ, ബുധനാഴ്ച ഉച്ചകോടി

ലോകത്തെ ഏറ്റവും ശക്തവും വിജയിച്ചതുമായ സൈനിക സഖ്യമെന്നാണ് നോര്‍ത്ത് അറ്റ്‌ലാന്റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷനെ( നാറ്റോ) ചിലര്‍ വിശേഷിപ്പിക്കാറുള്ളത്. എഴുപത് വര്‍ഷം പിന്നിട്ട നാറ്റോ അംഗരാജ്യങ്ങള്‍ ലണ്ടനില്‍ ബുധാനാഴ്ച യോഗം ചേരുമ്ബോള്‍ ഈ സൈനിക സഖ്യത്തിലെ അംഗങ്ങള്‍ തമ്മില്‍ എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ വലിയ തര്‍ക്കം നടക്കുകയാണ്.കഴിഞ്ഞ ജൂലൈയില്‍ ജര്‍മ്മനയില്‍ ചേര്‍ന്ന നാറ്റോ യോഗത്തിന് ശേഷമാണ് അംഗ രാജ്യങ്ങള്‍ ലണ്ടനിലെത്തുന്നത്. അന്നു മുതല്‍ പ്രശ്‌നഭരിതമായിരുന്നു നാറ്റോയുടെ പ്രവര്‍ത്തനം. നാറ്റോ അമേരിക്കയ്ക്ക് ഒരു ബാധ്യതയാകുന്നുവെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ അന്നത്തെ പ്രഖ്യാപനം.. ജര്‍മ്മനിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം അമേരിക്ക നാറ്റോ വിടുന്ന കാര്യം ആലോചിക്കുമെന്നും പറഞ്ഞു. അതിന് ശേഷമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മേക്രോണ്‍ നാറ്റോയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരിക്കുന്നുവെന്ന പറഞ്ഞ് വിവാദമുണ്ടായത്. സിറിയയില്‍നിന്ന് മുന്നറിയിപ്പില്ലാതെ അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതും ഇതേ തുടര്‍ന്ന തുര്‍ക്കി കുര്‍ദുകള്‍ക്കെതിരെ ആക്രമണം ആരംഭിച്ചതുമായിരുന്നു ഫ്രഞ്ച് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഈ പാശ്ചാത്തലത്തിലാണ് നാറ്റോ യോഗം ബുധാനാഴ്ച ചേരുന്നത്. നാറ്റോയെ സജീവമാക്കാന്‍ സമ്മേളനത്തില്‍ ജര്‍മ്മനിയും ഫ്രാന്‍സും മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കാനാണ് സാധ്യത. നാറ്റോ സെക്രട്ടറി ജനറലിന്റെ നേതൃത്വത്തില്‍ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ വിദഗ്ദരുടെ കമ്മിറ്റിയെ നിയമിക്കണമെന്നതാണ് ഈ രാജ്യങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. 2021 ലെ ഉച്ചകോടിയില്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാനാണ് ഈ രാജ്യങ്ങളുടെ ആലോചന. നാറ്റോവിന്റെ നടത്തിപ്പ് ചിലവിന്റെ ഭാരം അമേരിക്കയില്‍നിന്ന് മുക്തമാക്കി മറ്റ് രാജ്യങ്ങളും കൂടുതലായി പങ്കിടുന്നതിനെക്കുറിച്ചും രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ട്. അംഗരാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിലാണ് ലണ്ടന്‍ ഉച്ചകോടി ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കിയിരക്കുന്നതെന്നാണ് സൂചന. ഏഴ് പതിറ്റാണ്ട് മുമ്ബ് സോവിയറ്റ് യുണിയനെ ചെറുക്കുന്നതിനായിരുന്നു മുതലാളിത്ത അനുകൂല രാജ്യങ്ങളുടെ നാറ്റോ രൂപികരിക്കപ്പെട്ടത്. 29 അംഗ രാജ്യങ്ങളാണ് ഇപ്പോഴുള്ളത്. ഇതിന് ബദലായി സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ മുന്‍കൈയില്‍ വാഴ്‌സോയും രൂപീകരിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്‍ തകരുകയും സോഷ്യലിസ്റ്റ് ബ്ലോക്ക് ഇല്ലാതാകുകയും ചെയ്തതോടെ വാഴ്‌സോ സഖ്യം ഇല്ലാതായി. എന്നാല്‍ നാറ്റോ തുടര്‍ന്നു.സോവിയറ്റ് യൂണിയന്‍ ഇല്ലാതായതോടെ ലക്ഷ്യമില്ലാതെ പോയ നാറ്റോ പിന്നീട് പ്രധാനമായും പ്രവര്‍ത്തിച്ച്‌ത് 1990 കളുടെ അവസാനത്തോടെ അമേരിക്ക ആരംഭിച്ച ഭീകരതയ്ക്കതെിരായ യുദ്ധത്തിലായിരുന്നു. . പിന്നീട് റഷ്യയുടെ നീക്കങ്ങള്‍ക്കെതിരായ പ്രതിരോധമായിരുന്നു നാറ്റോയുടെ പുതിയ റോള്‍. ഇതെങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതായിരിക്കും നാറ്റോ നേരിടുന്നു പുതിയ പ്രതിസന്ധി.നാറ്റോ മസ്തിഷ്‌ക്ക മരണത്തിലേക്ക് നീങ്ങുകയാണെന്ന് പറഞ്ഞ ഇമ്മാനുവെല്‍ മാക്രോണ്‍ ആണ് ഇപ്പോഴത്തെ സൈനിക സഖ്യത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനായി രംഗത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ യൂറോപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ സൈനിക സംഖ്യം നേരിടുന്നതെന്നാണ് ഫ്രാന്‍സിന്റെ നിലപാട്. ട്രംപ് പറയുന്നത് പോലെ നാറ്റോയുടെചിലവ് വഹിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല നാറ്റോ നേരിടുന്നതെന്നും എന്താണ് ലക്ഷ്യമെന്ന കാര്യത്തില്‍ തീരുമാനമാകണമെന്നതാണ് ഫ്രാന്‍സിന്റെ നിലപാട്. ഈയാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും എന്ത് നിലപാടെടുക്കുമെന്നതാണ് സഖ്യ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒറ്റുനോക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച നാറ്റോയുടെ പുനരുജ്ജീവനത്തിന് ഫ്രാന്‍സും ജര്‍മ്മനിയും മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപെടുമോ എന്നതും പ്രധാനമാണ്.

Related News