Loading ...

Home International

മാധ്യമപ്രവര്‍ത്തക​യുടെ കൊലപാതകം: മാള്‍ട്ട പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു

ലണ്ടന്‍: മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്​ മാള്‍ട്ടയില്‍ പ്രക്ഷോഭം ശക്​തമാകുന്നതിനിടെ രാജി പ്രഖ്യാപിച്ച്‌​ പ്രധാനമന്ത്രി. ജനുവരി 12ന്​ സ്ഥാനമൊഴിയുമെന്ന്​ പ്രധാനമന്ത്രി ജോസഫ്​ മസ്​കറ്റ്​ പറഞ്ഞു പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​ര്‍ പാ​ര്‍​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ജോ​സ​ഫ് മ​സ്ക്ക​റ്റ് വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ കു​റ്റാ​രോ​പി​ത​രെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച്‌ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. 2017ല്‍ കാര്‍ബോംബ്​ സ്​ഫോടനത്തില്‍ അഴിമതി-വിരുദ്ധ മാധ്യമപ്രവര്‍ത്തകയായ ഡാഫനെ കറൗന ഗാലിസിയ കൊല്ലപ്പെട്ടതോടെയാണ്​ മാള്‍ട്ടയില്‍ സര്‍ക്കാറിനെതിരായ പ്രക്ഷോഭം തുടങ്ങിയത്​.

Related News