Loading ...

Home Gulf

ഇന്ത്യയില്‍നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് നഴ്സുമാരെ നിയമിക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇന്ത്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും 700 ലധികം നഴ്സുമാരെ കൊണ്ടുവരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം . ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുമാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നത് . കരാര്‍ വ്യവസ്ഥയിലായിരിക്കും നിയമനം . വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ നിന്നും നഴ്സുമാരെ കുവൈത്ത് നിയമിക്കുന്നത്. വികസിപ്പിച്ച സബാഹ് ആശുപത്രി, പകര്‍ച്ചരോഗ ആശുപത്രി, ക്ലിനിക്കുകള്‍ എന്നിവയിലേക്കാണ് നഴ്സുമാരെ ആവശ്യം . കുറച്ചുപേരെ ആരോഗ്യ മന്ത്രാലയം നേരിട്ടും ബാക്കിയുള്ളവരെ കരാര്‍ കമ്ബനികള്‍ വഴിയുമാണ് കൊണ്ടുവരുന്നത്. സ്ഥിരം നിയമനത്തിന് പകരം കരാര്‍ നിയമനമായാല്‍ സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരില്ല എന്നതാണ് അധികൃതര്‍ കാണുന്ന പ്രധാന നേട്ടം. വിദേശത്ത് നിന്നും എത്തുന്ന നഴ്സുമാരില്‍ ഭൂരിഭാഗവും നാലോ അഞ്ചോ വര്‍ഷത്തെ സേവനത്തിന് ശേഷം കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നത് അധികൃതരെ പുനരാലോചനക്ക് പ്രേരിപ്പിക്കുന്നു.

Related News