Loading ...

Home Kerala

രാജ്യത്തിന് മാതൃകയായി കേരളം; ലൈഫില്‍ തളിരിട്ടത് ഒന്നരലക്ഷം കുടുംബം

തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ ഒന്നരലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കി സമാനതകളില്ലാത്ത നേട്ടവുമായി കേരളം. രണ്ട് ഘട്ടങ്ങളിലായി 1,50,530 വീടുകള്‍ നിര്‍മിച്ചാണ് സംസ്ഥാനം രാജ്യത്തിന് മാതൃകയായത്. മൂന്നാംഘട്ട പദ്ധതിയുടെ ഭൂരഹിത- ഭവനരഹിതര്‍ക്കുള്ള ഭവന സമുച്ചയ നിര്‍മാണം പുരോഗമിക്കുകയാണ്. ആദ്യഘട്ടമായി പാതിവഴിയില്‍ നിര്‍മാണം നിലച്ച 51,887 വീടുകളും രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് 98,643 വീടുകളുമാണ് പൂര്‍ത്തിയാക്കിയത്. രണ്ട് തവണയായി കേരളംനേരിട്ട പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ അതിജീവിച്ചാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇവ യാഥാര്‍ഥ്യമാക്കിയത്. ജനുവരി 26നുമുമ്ബ് രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കലാണ് ലക്ഷ്യം. നിരവധി വര്‍ഷങ്ങള്‍ വിവിധ കാരണങ്ങളാല്‍ പൂര്‍ത്തീകരിക്കാതിരുന്ന വീടുകളുടെ എണ്ണം 54,186 ആയിരുന്നു. ഇതില്‍ ശേഷിക്കുന്ന 2,299 വീടുകള്‍ അധികാരത്തര്‍ക്കം, അവകാശിയുടെ മരണം തുടങ്ങിയ കാരണങ്ങളാല്‍ പൂര്‍ത്തീകരിക്കാനാകാത്തതാണ്. ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കള്‍ 2,29,921 പേരാണ്. ഇതില്‍ 1,83,293പേരാണ് തദ്ദേശസ്ഥാപനങ്ങളുമായി എഗ്രിമെന്റ് ഒപ്പിട്ടത്. ഹഡ്കോയുടെ വായ്പയടക്കം ലഭിക്കാനുള്ള കടമ്ബ കടന്നാണ് കുറഞ്ഞ സമയംകൊണ്ട് രണ്ടാംഘട്ടത്തിലെ 98643 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായത്. ശേഷിക്കുന്ന 84,650 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇതില്‍ അരലക്ഷത്തിലധികം വീടുകളില്‍ മിനുക്കുപണി മാത്രമാണ് ബാക്കി. ഭൂരഹിത ഭവനരഹിതര്‍ക്ക് വിവിധ ജില്ലകളില്‍ എണ്‍പത്തഞ്ചോളം ഭവന സമുച്ചയങ്ങളാണ് നിര്‍മിക്കുക. ഇതിനുള്ള ഭൂമി കലക്ടര്‍മാര്‍ കണ്ടെത്തി. മിക്കയിടത്തും രൂപരേഖയും അംഗീകരിച്ചു. ഫ്രീഫാബ് സാങ്കേതിക വിദ്യയിലാണ് നിര്‍മാണം.

Related News