Loading ...

Home Kerala

വസന്തോത്സവം 2019; ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വസന്തോത്സവം 2019ന്റെ ഫെസ്റ്റിവല്‍ ഓഫീസ്‌ ഉദ്ഘാടനം കനകക്കുന്നില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കൊല്ലം 14 ദിവസം വസന്തോത്സവം മേള നടക്കുമെന്നും മേള വിപുലമാകുന്നതിലൂടെ വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 21മുതല്‍ ജനുവരി 3 വരെയാണ് മേള. പുഷ്‌മേള, പുഷ്പ പ്രദര്‍ശന അലങ്കാര മത്സരങ്ങള്‍, കാര്‍ഷിക പ്രദര്‍ശന മേള, ഔഷധ സസ്യപ്രദര്‍ശനം എന്നിവ മേളയുടെ ഭാഗമാകും. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു.

Related News