Loading ...

Home National

അഴിമതിയില്‍ ഒന്നാമന്‍ രാജസ്ഥാന്‍!! ഏറ്റവും പിന്നില്‍ കേരളം

ന്യൂഡല്‍ഹി: അഴിമതിയിലും കൈക്കൂലി വാങ്ങുന്നതിലും ഒന്നാം സ്ഥാനത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനമായ രാജസ്ഥാന്‍. പട്ടികയില്‍ രണ്ടാം സ്ഥാനം നേടി ബീഹാര്‍ തൊട്ടുപിന്നിലുണ്ട്. അഴിമതി വിരുദ്ധ രംഗത്ത് പ്രവ‍ര്‍ത്തിക്കുന്ന ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണല്‍ ഓഫ് ഇന്ത്യയും, ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതു രജിസ്‌ട്രേഷന്‍ മേഖലയിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു. 29% കൈക്കൂലിയും സ്വത്ത് രജിസ്‌ട്രേഷന്‍ മേഖലിയിലാണ്. 14% കൈക്കൂലി ഭൂമി തര്‍ക്കങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളിലാണ് നല്‍കുന്നത്. 14% കൈക്കൂലി പോലീസുകാര്‍ക്ക് കിട്ടുന്നുണ്ട്. ഇലക്‌ട്രിസിറ്റി, ടാക്‌സ്, ഗതാഗതം തുടങ്ങിയ മറ്റു വകുപ്പുകളിലാണ് 43% കൈക്കൂലി. സര്‍വേയില്‍ പങ്കെടുത്ത രാജസ്ഥാനിലെ 78% ആളുകളും സ്വന്തം കാര്യങ്ങള്‍ സാധിക്കാനായി കഴിഞ്ഞ വര്‍ഷം കൈക്കൂലി നല്‍കിയതായി സമ്മതിച്ചിരുന്നു. ബീഹാറിലെ 75% ആളുകളും കാര്യസാധ്യത്തിനായി അധികാരികള്‍ക്ക് കൈക്കൂലി നല്‍കിയതായി സമ്മതിച്ചത്. എന്നാല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഉത്തര്‍ പ്രദേശാണ്. 21 സംസ്ഥാനങ്ങളിലായി 1.9 ലക്ഷം പേരില്‍ നടത്തിയ സര്‍വേയിലാണ് കേരളം വീണ്ടും രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് കണ്ടെത്തിയത്. ഗോവയും, ഒഡിഷയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളം, ഒഡീഷ, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ അഴിമതി നടക്കുന്നത് കുറവാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ 10% ആളുകള്‍ മാത്രമാണ് കാര്യസാധ്യത്തിനായി കൈക്കൂലി നല്‍കിയിട്ടുള്ളൂ. അതായത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. അതേസമയം, ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് തെലങ്കാനയിലാണ്. അതേസമയം, ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ അഴിമതി കുറഞ്ഞു. 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 78 ആയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, രാജ്യത്തെ 51% പേരും സേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

Related News