Loading ...

Home International

പുല്‍ത്തൊട്ടില്‍ തിരുശേഷിപ്പ് ജറുസലമിനു മടക്കി നല്കി

ജ​​​​​റു​​​​​സ​​​​​ലം: ​​ഉ​​​ണ്ണി​​​യേ​​​ശു​​​വി​​​ന്‍റെ പു​​​ല്‍​​​ത്തൊ​​​ട്ടി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന മ​​​​​ര​​​​​ക്ക​​​​​ഷ​​​​​ണം ജ​​​​​റു​​​​​സ​​​​ല​​​​മി​​​​​നു വ​​​ത്തി​​​ക്കാ​​​ന്‍ മ​​​​​ട​​​​​ക്കി ന​​​​​ല്കി. ബെ​​​​​ത്‌​​​​​ല​​​​​ഹെ​​​​​മി​​​​​ലെ കാ​​​​​ലി​​​​​ത്തൊ​​​​​ഴു​​​​​ത്തി​​​​​ലെ പു​​​​​ല്‍​​​​​ത്തൊ​​​​​ട്ടി​​​​​ലി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മായ ഈ ​​​തി​​​രു​​​ശേ​​​ഷി​​​പ്പ് ഏ​​​​​ഴാം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ല്‍ തി​​​​​യ​​​​​ഡോ​​​​​ര്‍ ഒ​​​​​ന്നാ​​​​​മ​​​​​ന്‍ മാ​​​​​ര്‍​​​​​പാ​​​​​പ്പ​​​​​യ്ക്ക് ജ​​​​​റു​​​​​സ​​​​​ലം പാ​​​​​ത്രി​​​​​യാ​​​​​ര്‍​​​​​ക്കീ​​​​​സ് സെ​​​​​ന്‍റ് സോ​​​​​ഫ്രോ​​​​​ണി​​​​​യ​​​​​സ് സ​​​മ്മാ​​​നി​​​ച്ച​​​താ​​​ണ്. റോ​​​​​മി​​​​​ലെ സാ​​​​​ന്ത മ​​​​​രി​​​​​യ മാ​​​​​ജി​​​​​യോ​​​​​ര്‍ ബ​​​​​സ​​​​​ലി​​​​​ക്ക​​​​​യി​​​​​ലാ​​​​​ണ് ഇ​​​തു സൂ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ജ​​​​​റു​​​​​സ​​​​​ല​​​​​മി​​​​​ലെ ഫ്രാ​​​​​ന്‍​​​​​സി​​​​​സ്ക​​​​​ന്‍ സ​​​​​ന്യാ​​​​​സി​​​മാ​​​രു​​​ടെ ദ ​​​​​ക​​​​​സ്റ്റ​​​​​ഡി ഓ​​​​​ഫ് ഹോ​​​​​ളി ലാ​​​​​ന്‍​​​​​ഡ് പ്ര​​​യ​​​റി​​​ക്കാ​​​ണ് വ​​​​​ത്തി​​​​​ക്കാ​​​​​ന്‍ അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ തി​​​​​രു​​​​​ശേ​​​​​ഷി​​​​​പ്പ് മ​​​​​ട​​​​​ക്കി ന​​​​​ല്കി​​​​​യ​​​​​ത്. ഇ​​​​​തോ​​​​​ടനു​​​ബ​​​​​ന്ധി​​​​​ച്ച്‌ ഇ​​​​​ന്ന​​​​​ലെ ജ​​​​​റു​​​​​സ​​​​​ല​​​മി​​​ലെ നോ​​​ട്ട​​​ര്‍​​​ഡാം സെ​​​ന്‍റ​​​റി​​​ല്‍ പ്ര​​​​​ത്യേ​​​​​ക ദി​​​​​വ്യ​​​​​ബ​​​​​ലി​​​​​യും പ്ര​​​​​ദ​​​​​ക്ഷി​​​​​ണ​​​​​വും ന​​​​​ട​​​​​ന്നു. ബെ​​​​​ത്‌​​​​​ല​​​​​ഹെ​​​​​മി​​​​​ലെ സെ​​​​​ന്‍റ് കാ​​​​​ത​​​​​റീ​​​​​ന്‍ പ​​​​​ള്ളി​​​​​യി​​​​​ല്‍ ഇ​​​ന്നു തി​​​​​രു​​​​​ശേ​​​​​ഷി​​​​​പ്പ് സ്ഥാ​​​​​പി​​​​​ക്കും. തി​​​​​രു​​​​​പ്പി​​​​​റ​​​​​വി​​​​​പ​​​​​ള്ളി​​​​​ക്കു തൊ​​​​​ട്ട​​​​​ടു​​​​​ത്താ​​​​​ണി​​​​​ത്.

Related News