Loading ...

Home health

മത്തന്‍ കുരു വെറുതെ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

മത്തന്‍ കൊണ്ട് നമ്മള്‍ പല തരം കറികളുണ്ടാക്കാറുണ്ട്. എന്നാല്‍ മത്തന്‍ കുരു, പലപ്പോഴും വിത്തിനായി മാത്രമാണ് ഉപയോഗിക്കാറ്. എന്നാല്‍ വിത്തിടാന്‍ മാത്രമല്ല, കഴിക്കാനും വളരെ നല്ലതാണ് മത്തന്‍ കുരു. വൃത്തിയാക്കിയ ശേഷം ഉപ്പ് പുരട്ടി നന്നായി ഉണക്കിയെടുത്താല്‍ ദിവസങ്ങളോളം ഇത് സൂക്ഷിച്ചുവയ്ക്കാം.
ഇതിന് വിവിധ ആരോഗ്യ ഗുണങ്ങളുണ്ട്. മത്തന്‍ കുരുവിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം എല്ലുകളെ ബലപ്പെടുത്താനും എല്ല് തേയ്മാനത്തെ പ്രതിരോധിക്കാനും കഴിന്നതാണ് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറ്ക്കാനും ഇതിന് കഴിവുണ്ട്. ഫ്‌ളാക്‌സ് സീഡുകളും മത്തന്‍ കുരുവും രക്തത്തിലെ ഷുഗര്‍ കുറയ്ക്കുമെന്നായിരുന്നു പഠനം പറയുന്നത് കൂടാതെ ധാരാളം ആന്റി ഓക്‌സിഡന്റുകളാല്‍ മത്തന്‍ കുരു ഹൃദയാരോഗ്യത്തിനും ഉത്തമം ആണ്. ഇതിന് പുറമെ മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവയും ഹൃദയാരോഗ്യത്തിന് ഉത്തമം തന്നെയാണ്. ഇവയും മത്തന്‍ കുരുവിലടങ്ങിയിരിക്കുന്നു. വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒരു സ്‌നാക്ക് ആണിത്. കാരണം, ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പെട്ടെന്ന് വിശപ്പ് ശമിച്ചതായി തോന്നാനും ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ നടക്കാനും ഇത് കാരണമാകും.

Related News