Loading ...

Home sports

യൂറോപ്പ ലീഗ്‌ : യുണൈറ്റഡിനും അഴ്‌സണലിനും കാലിടറി

ലണ്ടന്‍:യൂറോപ്പ ലീഗ്‌ ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും അഴ്സണലിനും തോല്‍വി. കസാഖ്‌സ്ഥാന്‍ ക്ലബ്ബായ എഫ്‌സി അസ്ഥാന 2--1നാണ്‌ യുണൈറ്റഡിനെ വീഴ്‌ത്തിയത്‌. അഴ്‌സണലാകട്ടെ ഐന്‍ട്രാക്‌റ്റ്‌ ഫ്രാങ്ക്‌ഫുര്‍ട്ടിനോട്‌ സമാന സ്‌കോറിന്‌ തോറ്റു. മുന്നില്‍നിന്നശേഷമാണ്‌ ഇംഗ്ലീഷ്‌ ടീമുകള്‍ തോല്‍വി വഴങ്ങിയത്‌. റോമ മൂന്ന്‌ ഗോളുകള്‍ക്ക്‌ ഇസ്‌താംബുള്‍ ബസക്‌സെഹിറിനെയും എഫ്‌സി പോര്‍ട്ടോ 2--1ന്‌ യങ്‌ബോയിസിനെയും തോല്‍പ്പിച്ചു. 28 മത്സരങ്ങള്‍ക്കുശേഷം യുണൈറ്റഡിനായി ഗോള്‍ നേടിയ ജെസ്സെ ലിന്‍ഗാര്‍ഡിലൂടെ മത്സരത്തിന്റെ തുടക്കത്തിലേ മുന്നിലെത്തിയ യുണൈറ്റഡിന്റെ യുവനിരയ്‌ക്ക്‌ പക്ഷേ, പിടിച്ചുനില്‍ക്കാനായില്ല. ദിമിത്രി ഷോംകോയിലൂടെ ഒപ്പമെത്തിയ അസ്ഥാനയെ യുണൈറ്റഡുകാരന്‍ ദിഷോണ്‍ ബെര്‍ണാര്‍ഡ്‌ ദാനഗോളിലൂടെ വിജയമുറപ്പിച്ചു.ഇടവേളയ്‌ക്ക്‌ പിരിയുന്നതിന്‌ തൊട്ടുമുമ്ബ്‌ പിയറി എമറിക്‌ ഒബമയങ്ങിലൂടെ മുന്നിലെത്തിയ അഴ്‌സണലിനെ ദൈച്ചി കമാദയുടെ ഇരട്ടഗോളിലൂടെ ഫ്രാങ്ക്‌ഫുര്‍ട്ട്‌ വീഴ്‌ത്തി. ഒമ്ബത്‌ മിനിറ്റുകള്‍ക്കിടെയായിരുന്നു ജപ്പാന്‍കാരന്റെ രണ്ടു ഗോളുകള്‍.

Related News